ഫോട്ടോ: എഎഫ്പി 
Sports

ഓര്‍മയിലെ എല്‍ക്ലാസിക്കോ ദിനങ്ങള്‍; മെസി- റൊണാള്‍ഡോ സൂപ്പര്‍ പോര് വീണ്ടും 

നിലവില്‍ ഇരുവരും വ്യത്യസ്ത ലീഗുകളിലാണ്. മെസി എംഎല്‍എസില്‍ ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ സൗദി അറേബ്യ ലീഗില്‍ അല്‍ നസറിനായും കളിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളും ചിര വൈരികളുമായ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ സൂപ്പര്‍ താര സംഗമം വീണ്ടും ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത്. 

നിലവില്‍ ഇരുവരും വ്യത്യസ്ത ലീഗുകളിലാണ്. മെസി എംഎല്‍എസില്‍ ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ സൗദി അറേബ്യ ലീഗില്‍ അല്‍ നസറിനായും കളിക്കുന്നു. നേരത്തെ സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെയാണ് സൂപ്പര്‍ താരങ്ങളുടെ ഏറ്റുമുട്ടല്‍ നേരത്തെ ആരാധകര്‍ കണ്ടിട്ടുള്ളത്. ഇടവേളയ്ക്ക് ശേഷം അതിനുള്ള അവസരമാണ് ആരാധകര്‍ക്കായി ഒരുങ്ങുന്നത്. 

സൗദിയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നു ഇന്റര്‍ മയാമി വ്യക്തമാക്കി. റിയാദ് സീസണ്‍ കപ്പിലാണ് ടീം കളിക്കുന്നത്. പ്രീ സീസണ്‍ ടൂറിന്റെ ഭാഗമായാണ് പോരാട്ടം. ജനുവരി 29നു അല്‍ ഹിലാലുമായും ഫെബ്രുവരി ഒന്നിന് അല്‍ നസറുമായുമാണ് ടീം കളിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT