ആയുഷ് ബദോനി, വിക്കറ്റ് നേട്ടമാഘോഷിക്കുന്ന കുല്‍ദീപ് ട്വിറ്റര്‍, പിടിഐ
Sports

കുല്‍ദീപ് സ്പിന്നില്‍ വട്ടം കറങ്ങി പതനം; ആയുസ് നീട്ടി ആയുഷ്!

ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആയുഷ് ബദോനിയുടെ അവസരോചിത അര്‍ധ സെഞ്ച്വറി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രക്ഷിച്ചു. കുല്‍ദീപ് യാദവിന്റെ മാന്ത്രിക സ്പിന്നിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ലഖ്‌നൗ ഏഴാമനായി എത്തിയ ബദോനിയുടെ ധീര ചെറുത്തു നില്‍പ്പിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ 168 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ ടീമിനു തുടക്കത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. ടീം ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് ബദോനി അര്‍ഷദ് ഖാനെ കൂട്ടുപിടിച്ച് ടീമിനെ ഈ നിലയിലേക്ക് എത്തിച്ചത്.

ബദോനി 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അര്‍ഷദ് ഖാന്‍ 16 പന്തില്‍ 20 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വിന്റന്‍ ഡി കോക്ക് (19), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (39), ദേവ്ദത്ത് പടിക്കല്‍ (3), മാര്‍ക്കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പൂരാന്‍ (0), ദീപക് ഹൂഡ (10), ക്രുണാല്‍ പാണ്ഡ്യ (3) എന്നിവരാണ് പുറത്തായത്. മുന്‍നിരയില്‍ രാഹുല്‍ മാത്രമാണ് പിടിച്ചു നിന്നത്. 22 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുല്‍ ക്രീസില്‍ നിന്നത്.

ഡല്‍ഹിക്കായി ടീമില്‍ തിരിച്ചെത്തിയ കുല്‍ദീപ് നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ഖലീല്‍ അഹമദ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT