ഋഷഭ് പന്ത് പിടിഐ
Sports

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി

ടീമിലെ മറ്റ് താരങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിര്‍ണായക പോരാട്ടം മുന്നില്‍ നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിനു ഒരു മത്സരത്തില്‍ വിലക്ക്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്.

ഇത് മൂന്നാം തവണയാണ് ഡല്‍ഹി ടീം നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാതെ ശിക്ഷയില്‍പ്പെടുന്നത്. ഇതോടെയാണ് പന്തിനു വിലക്ക് വന്നത്.

ടീമിലെ മറ്റ് താരങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം. ടീം അംഗങ്ങള്‍ 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്.

നാളെയാണ് ആര്‍സിബിക്കെതിരായ ഡിസിയുടെ നിര്‍ണായക പോരാട്ടം. ഈ മത്സരം തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിക്കും. ടീം നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

SCROLL FOR NEXT