ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ് പിടിഐ
Sports

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ഒരാഴ്ചക്കിടെ രണ്ടാം തവണയും 15 പന്തില്‍ 50 അടിച്ച് മക്ക്ഗുര്‍ഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിലെ റണ്‍ വിസ്‌ഫോടനം തുടര്‍ന്നു ടീമുകളിലെ ബാറ്റര്‍മാര്‍. ഇന്നത്തെ ആദ്യ പോരില്‍ മുംബൈക്കെതിരെ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്.

പവര്‍പ്ലേയില്‍ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡാണ് ഡല്‍ഹി തിരുത്തിയത്. മുംബൈക്കെതിരെ ആദ്യ ആറോവറില്‍ ഡല്‍ഹി അടിച്ചു കൂട്ടിയത് 92 റണ്‍സ്. മൊത്തം പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ഈ സ്‌കോര്‍ ഇടം പിടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗിന്റെ കിടിലന്‍ ബാറ്റിങാണ് ഡല്‍ഹിയുടെ കുതിപ്പിന്റെ ഊര്‍ജം. താരം 27 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതം 84 റണ്‍സ് വാരി.

സീസണില്‍ ഇത് രണ്ടാം തവണയാണ് താരം 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ഒരാഴ്ച മുന്‍പാണ് താരം ആദ്യം 15 പന്തില്‍ ഫിഫ്റ്റി അടിച്ചത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ഈ പ്രകടനം. പിന്നാലെയാണ് വീണ്ടും അതിവേഗ 50.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT