ശുഭ്മാന്‍ഗില്‍ പിടിഐ
Sports

തകര്‍ത്തടിച്ച് ഗില്‍, പഞ്ചാബ് കിങ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ട്‌പ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതല്ലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം. ടൈറ്റന്‍സ് നിരയില്‍ 48 പന്തില്‍ 89 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ടോപ് സ്‌കോര്‍. ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 199 റണ്‍സ് സ്‌കോര്‍ ചെയ്തത്. 19 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സായ് സുദര്‍ശനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതല്ലായിരുന്നു. സ്‌കോര്‍ 29 ല്‍ നില്‍ക്കെ വൃദ്ധിമാന്‍ സാഹ(13 പന്തില്‍ 11)ന്റെ വിക്കറ്റാണ് ടൈറ്റന്‌സിന് ആദ്യം നഷ്ടമായത്. പിന്നീട് സ്‌കോര്‍ 69 ല്‍ നില്‍ക്കെ 22 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ കെയ്ന്‍ വില്ലല്‍സണും പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് 122 ന് മൂന്ന്, 164 ന് നാല് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 10 പന്തില്‍ 8 റണ്‍സ് നേടിയ വിജയ് ശങ്കര്‍ എന്നിവരാണ് പുറത്തായത്. എന്നാല്‍ മറുവശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം രാഹുല്‍ തെവാത്തിയയും തകര്‍ത്തടിച്ചതോടെ ടൈറ്റന്‍സ് മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. 8 പന്തില്‍ 23 റണ്‍സാണ് പുറത്തകാതെ തെവാത്തിയ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT