ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം പിടിഐ
Sports

രാജസ്ഥാന് ആദ്യ തോല്‍വി; അവസാന പന്തില്‍ വിജയം പിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന് ശക്തിപകര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാനെ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് കീഴ്‌പ്പെടുത്തിയത്. 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന് ശക്തിപകര്‍ന്നത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന ബോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍- രാജസ്ഥാന്‍ 20- 196/3, ഗുജറാത്ത് 20- 199/7.

സഞ്ജുവിന്റേയും പരാഗിന്റേയും അര്‍ധസെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറില്‍ എത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം പതിഞ്ഞ രീതിയിലായിരുന്നു. 9ാം ഓവറില്‍ 64 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. ഓപ്പണറായ സായ് സുദര്‍ശന്‍ (29 പന്തില്‍ 35 ആണ് ആദ്യം മടങ്ങിയത്.

തന്റെ തൊട്ടടുത്ത ഓവറില്‍ മാത്യു വെയ്ഡ് (6 പന്തില്‍ 4), അഭിനവ് മനോഹര്‍ (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകള്‍ കൂടി വീണതോടെ ഗുജറാത്ത് സമ്മര്‍ദത്തിലായി. പിന്നാലെ എത്തിയ ഗില്ലാണ് കളി മാറ്റുന്നത്. 44 പന്തില്‍ 6 ഫോറും 2 സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ജയപരാജയം മാറിമറിഞ്ഞ അവസാന ഓവറുകളില്‍ റാഷിദ് ഖാനും രാഹുല്‍ തെവാട്ടിയയും ഗുജറാത്തിന്റെ രക്ഷകരായത്. തെവാട്ടിയ 11 പന്തില്‍ 22, റാഷിദ് ഖാന്‍ 11 പന്തില്‍ 24 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി കുല്‍ദീപ് സെന്‍ മൂന്നും ചെഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്‌കോര്‍ ചെയ്തത്. റോയല്‍സിന്റേത് ഭേദപ്പെട്ട തുടക്കമല്ലായിരുന്നു. 32 റണ്‍സെടുക്കന്നതിനിടെ യശസ്വി ജയ്‌സ്വളിനെ(19 പന്തില്‍ 24) ഉമേഷ് യാദവാണ് പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 42 ല്‍ നില്‍ക്കെ ജോഷ് ബട്‌ലറും പുറത്തായി. 10 പന്തില്‍ 8 റണ്‍സായിരുന്നു ബട്‌ലര്‍ നേടിയത്. പിന്നീട് ക്രീസിലെത്തിയ സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ 172 എന്ന മികച്ച സ്‌കോറിലെത്തിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പരാഗ് 48 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്താകുന്നത്. മോഹിത് ശര്‍മയാണ് താരത്തെ മടക്കിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പരാഗ് പുറത്തായതിന് ശേഷം ആക്രമിച്ച് കളിച്ച സഞ്ജു പുറത്താകാതെ 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT