ബംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം  ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്
Sports

തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഡി കോക്ക്; ബംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം

നിക്കോളാസ് പുരാന്‍ 21 പന്തില്‍ പുറത്താവാതെ 40 റണ്‍സ് നേടി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 56 പന്തില്‍ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ടോപ് സ്‌കോറര്‍.

നിക്കോളാസ് പുരാന്‍ 21 പന്തില്‍ പുറത്താവാതെ 40 റണ്‍സ് നേടിയത് ലക്‌നൗ ഇന്നിങ്‌സിന് തുണയായി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ 53 ല്‍ നില്‍ക്കെ ലക്‌നൗവിന് 14 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ കെ എല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. മാക്‌സ് വെല്ലാണ് രാഹുലിനെ മടക്കിയത്. പിന്നീടെത്തിയ ദേവ്ദത്ത് പടിക്കലും (6) നിരാശയാണ് സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഡി കോക്ക് - മാര്‍കസ് സ്റ്റോയിനിസ് (24) സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ സ്റ്റോയിനിസ് മാക്‌സ് വെല്ലിന്റെ പന്തില്‍ പുറത്തായി. ഡി കോക്കിനെ ടോപ്ലിയാണ് മടക്കിയത്. 56 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടെയാണ് 81 റണ്‍സെന്ന തകര്‍പ്പന്‍ ഇന്നിങ്‌സ് നേടിയത്. അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ലക്നൗവിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ