കോഹ്ലി, പന്ത് ട്വിറ്റര്‍, പിടിഐ
Sports

കത്തും ഫോമില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് ഇല്ലാതെ ഡല്‍ഹി; ബംഗളൂരു ബ്ലോക്ക്ബസ്റ്റര്‍!

ജയിക്കുന്ന ടീമിനു പ്ലേ ഓഫ് സാധ്യത, തോറ്റാല്‍ മങ്ങും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ന് ഐപിഎല്ലില്‍ തീപാറും പോരാട്ടം. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ജയിക്കുന്ന ടീമിനു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം. തോല്‍ക്കുന്നവരുടെ സാധ്യത മങ്ങും.

നിലവില്‍ നേരിയ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്. അവര്‍ക്ക് ഇന്ന് ജയിച്ചാല്‍ 13 കളിയില്‍ 14 പോയിന്റാകും. ശേഷിക്കുന്ന മത്സരവും ജയിച്ചാല്‍ 16 പോയിന്റുകള്‍. നാലാം സ്ഥാനക്കാരായെങ്കിലും നേരിട്ട് കയറാനുള്ള സാധ്യത ഡല്‍ഹിക്ക് കിട്ടും.

ആര്‍സിബിക്ക് ഇന്ന് ജയിച്ചാല്‍ 12 പോയിന്റുകള്‍ കിട്ടും. അവരും 12 കളികള്‍ കളിച്ചു. ശേഷിക്കുന്ന മത്സരം ജയിക്കുകയും മറ്റുള്ളവരുടെ ഫലവും ആശ്രയിച്ചായിരിക്കും അവരുടെ പ്ലേ ഓഫ് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ ഋഷഭ് പന്ത് നിര്‍ണായക മത്സരം കളിക്കില്ല എന്നത് ഡല്‍ഹിക്ക് നല്‍കുന്ന ആഘാതം ചെറുതല്ല. അക്ഷര്‍ പട്ടേലാണ് പകരക്കാരനായി ടീമിനെ നയിക്കുന്നത്.

തുടരെ നാല് വിജയങ്ങള്‍ നേടിയാണ് ആര്‍സിബി വരുന്നത്. തുടര്‍ തോല്‍വികളില്‍ നിന്നാണ് അവര്‍ ഉയര്‍ത്തെഴുന്നേറ്റത്. വന്‍ മാര്‍ജിന്‍ വിജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടായിരിക്കും അവര്‍ കളിക്കുക. കോഹ്‌ലിയുടെ കത്തുന്ന ഫോമാണ് ആര്‍സിബി പ്രതീക്ഷയോടെ കാണുന്നത്. ഫാഫ് ഡുപ്ലെസി, ദിനേഷ് കാര്‍ത്തിക് വരെയുള്ള ബാറ്റിങ് നിര കരുത്തോടെ നില്‍ക്കുന്നു.

29 തവണയാണ് ഇരു ടീമുകളും നേര്‍ക്കുന്ന നേര്‍ വന്നത്. മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് 18 വിജയങ്ങളുമായി നില്‍ക്കുന്നു. ഡല്‍ഹി 11 വിജയങ്ങള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT