സായ് സുദര്‍ശന്‍ പിടിഐ
Sports

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

സായ് 49 പന്തില്‍ 84 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു 201 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബംഗളൂരു ബംളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കണ്ടെത്തി.

സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുടെ ബാറ്റിങുമാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സായ് 49 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും സഹിതം 84 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ച്വറിയുമായി ഷാരൂഖ് ഖാന്‍ ഒടുവില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നു. താരം 30 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 58 റണ്‍സ് കണ്ടെത്തി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 26 റണ്‍സും അടിച്ചെടുത്തു. മില്ലറും നോട്ടൗട്ട്. ഒരു സിക്‌സും രണ്ട് ഫോറും താരം തൂക്കി.

ഷാരൂഖിനെ കൂടാതെ വൃദ്ധിമാന്‍ സാഹ (5), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ബംഗളൂരുവിനായി സ്വപ്‌നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT