അക്ഷർ പട്ടേൽ പിടിഐ
Sports

സീസണിലെ ആദ്യ തോല്‍വി, പിന്നാലെ പിഴ; ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷറിന് നിരാശയുടെ ദിനം

മുംബൈ ഇന്ത്യന്‍സുമായുള്ള ഹോം പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പരാജയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലിനു മറ്റൊരു തിരിച്ചടി കൂടി. സീസണില്‍ നാല് തുടര്‍ തോല്‍വികളുമായി അപരാജിതരായ മുന്നേറിയ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സ് വീഴ്ത്തുകയായിരുന്നു.

മത്സരത്തിനു പിന്നാലെ അക്ഷറിനു 12 ലക്ഷം പിഴ ശിക്ഷയും. സ്ലോ ഓവര്‍ റേറ്റിനാണ് താരത്തെ ശിക്ഷിച്ചത്.

ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി 12 റണ്‍സ് തോല്‍വിയാണ് വഴങ്ങിയത്. 206 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു.

സെന്‍സേഷണല്‍ തിരിച്ചു വരവുമായി മലയാളി താരം കരുണ്‍ നായർ ഡല്‍ഹി ജേഴ്‌സിയില്‍ സീസണില്‍ ആദ്യമായി കളിച്ച് മിന്നും ബാറ്റിങ് പുറത്തെടുത്തു. താരം 40 പന്തില്‍ 89 റണ്‍സ് വാരി.

എന്നാല്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ തുടരെ മൂന്ന് റണ്ണൗട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വി ഗതി നിര്‍ണയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'