IPL 2025 X
Sports

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മഴയില്‍ വൈകുന്നു; ഉപേക്ഷിച്ചാല്‍ പഞ്ചാബ് ഫൈനലിൽ

ടോസ് നേടി മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ബൗളിങ് തിരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലിലെ (IPL 2025) രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴയെ തുടര്‍ന്നു വൈകുന്നു. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് ചെയ്തതിനു പിന്നാലെ മഴ പെയ്യുകയായിരുന്നു.

ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തിരുന്നു. മഴയെ തുടര്‍ന്നു ഇതുവരെ കളി തുടങ്ങിയിട്ടില്ല. ഒരു പന്ത് പോലും എറിയാതെ കളി മുടങ്ങിയാല്‍ പഞ്ചാബ് ഫൈനലിലേക്ക് മുന്നേറും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേരത്തെ ഫൈനലിലെത്തിയിരുന്നു. പഞ്ചാബ് കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. പഞ്ചാബ് ഫൈനലിലെത്തിയാല്‍ കലാശപ്പോര് കനക്കും. രണ്ട് ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം