അനികേത് വർമയുടെ ബാറ്റിങ് എക്സ്
Sports

സണ്‍റൈസേഴ്‌സിനെ പിടിച്ചു നിര്‍ത്തി മുംബൈ; ജയിക്കാന്‍ 163 റണ്‍സ്

സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162

Author : സമകാലിക മലയാളം ഡെസ്ക്

വാംഖഡെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ ബൗളിങില്‍ പിടിച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്വന്തമാക്കി.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെയ്ന്റിച് ക്ലാസന്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് എസ്ആര്‍എചിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അഭിഷേക് 28 പന്തില്‍ 7 ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. ഹെഡ് 28 റണ്‍സെടുത്തു മടങ്ങി. 29 പന്തുകള്‍ നേരിട്ടാണ് ഹെഡ് 28 എടുത്തത്.

ക്ലാസനാണ് അതിവേഗം റണ്‍സടിച്ച് സ്‌കോര്‍ കയറ്റിയത്. താരം 28 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 37 റണ്‍സ് കണ്ടെത്തി. 8 പന്തില്‍ 2 സിക്‌സുകളടക്കം 18 റണ്‍സെടുത്താണ് അനികേത് നിര്‍ണായക ബാറ്റിങ് പുറത്തെടുത്തത്. കമ്മിന്‍സ് 4 പന്തില്‍ 8 റണ്‍സും അടിച്ചു.

മുംബൈ നിരയില്‍ വില്‍ ജാക്‌സ് 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല്‍ താഴെ

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും