കെഎൽ രാഹുൽ പിടിഐ
Sports

KL Rahul: 'ഇതെന്റെ മൈതാനമാണ്...'; രാഹുല്‍ ലോകത്തോട് വിളിച്ചു പറഞ്ഞു; 29 പന്തില്‍ 29, അടുത്ത 24 പന്തില്‍ 64! (വിഡിയോ)

ഒന്നേകാല്‍ മണിക്കൂര്‍ ക്രീസില്‍ നിന്ന് 53 പന്തുകള്‍ നേരിട്ട് 6 സിക്‌സും 7 ഫോറും സഹിതം 93 റണ്‍സുമായി പുറത്താകാതെ നിന്ന് കെഎല്‍ രാഹുലിന്റെ ക്ലാസിക്ക് ഇന്നിങ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട മാസ്മരിക ഇന്നിങ്‌സ്! കെഎല്‍ രാഹുലിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐതിഹാസിക ബാറ്റിങിനെ അങ്ങനെ വിശേഷിപ്പിക്കാം. ഒന്നേകാല്‍ മണിക്കൂര്‍ ക്രീസില്‍ നിന്ന് 53 പന്തുകള്‍ നേരിട്ട് 6 സിക്‌സും 7 ഫോറും സഹിതം 93 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ച ഉജ്ജ്വല ഇന്നിങ്‌സ്.

സിക്‌സടിച്ച് ടീം ജയം ഉറപ്പിച്ച് അയാള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു- 'ഇതെന്റെ മൈതാനമാണ്...' ആ പ്രഖ്യാപനം പല 'ഗോയങ്ക'മാര്‍ക്കുമുള്ള അയാളുടെ ഉത്തരമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. ചെയ്‌സ് ചെയ്യാനിറങ്ങിയ ഡല്‍ഹി 8.4 ഓവറില്‍ 58 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി തോല്‍വി മുന്നില്‍ കണ്ട ഘട്ടത്തിലാണ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് താരം 17.5 ഓവറില്‍ സ്‌കോര്‍ 169ല്‍ എത്തിച്ചാണ് ടീമിനെ തുടരെ നാലാം ജയത്തിലേക്ക് നയിച്ചത്.

ബാറ്റിങ് തുടങ്ങിയ രാഹുല്‍ ആദ്യ 29 റണ്‍സ് 29 പന്തുകളിലാണ് എടുത്തത്. എന്നാല്‍ പിന്നീട് നേരിട്ട 24 പന്തില്‍ താരം അടിച്ചത് 64 റണ്‍സ്! 12ാം ഓവറിലാണ് താരം ബാറ്റിങിന്റെ ഗിയര്‍ മാറ്റിയതും കളി അനായാസം ഡല്‍ഹി തൂക്കിയതും. വൈറ്റ് ബോളിലെ തന്റെ ബാറ്റിങ് മികവിനു ഒരു കോട്ടവും വന്നിട്ടില്ലെന്ന അടിവരയിട്ട മനോഹര ഇന്നിങ്‌സാണ് ബംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ ആ രാത്രി പിറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT