IPL 2026 Captains’ Meeting Scheduled for Tomorrow to Discuss Key Rules. file
Sports

'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ

പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെയും ബിസിസിഐ ഉദ്യോഗസ്ഥരുടെയും നിർണായക യോഗം നാളെ നടക്കും. വൈകിട്ട് 4.30 മുതൽ 6 മണിവരെ നടക്കുന്ന ഈ യോഗത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ സീസണിൽ വലിയ വിവാദമായി മാറിയ പല നിയമങ്ങളിലും ക്യാപ്റ്റന്മാർ വ്യക്തത തേടും. ഇന്നിങ്സ് ടൈമർ (60-സെക്കൻഡ് ക്ലോക്ക്), ഇംപാക്ട് പ്ലെയർ റൂൾ, കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ട് നിയമം, കോഡ് ഓഫ് കണ്ടക്ട് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ടൂ-ബൗൺസർ റൂൾ, ബാറ്റ് പരിശോധന, പന്ത് മാറ്റം,റിട്ടയേർഡ്-ഔട്ട് നിയമങ്ങൾ എന്നിവയിൽ ബിസിസിഐ വരുത്തിയ മാറ്റങ്ങൾ യോഗത്തിൽ വിശദീകരിക്കും.

ബിസിസിഐയുടെ മത്സര റഫറിമാരുടെയും അമ്പയർമാരുടെയും പാനലിനെ നിയന്ത്രിക്കുന്ന ജവഗൽ ശ്രീനാഥ്, നിതിൻ മേനോൻ എന്നിവരാണ് ക്യാപ്റ്റന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക. നിയമങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പാക്കണമെന്നതിലും, അമ്പയർമാരുടെ മുൻ നിലപാടുകളിലും ഇവർ വിശദീകരണം നൽകും.

IPL 2026 Captains’ Meeting Scheduled for Tomorrow to Discuss Key Rules.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

'ട്വന്റി 20 മത്സരിക്കാന്‍ വിളിച്ചിരുന്നു, ഞാൻ പോയില്ല'; എൽഡിഎഫ് വീണ്ടും വരണോ ? മറുപടിയുമായി കൃഷ്ണപ്രഭ

തലയിൽ ചൂടാൻ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും മുല്ലപ്പൂക്കൾ റാണി തന്നെ

'അത് കൊലപാതകം; വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍; ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണം'

ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

SCROLL FOR NEXT