ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് വഴികൾ കൂടുതൽ വിശാകമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് നിർണായക പോരിനിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് ചെന്നൈ ജയം അനിവാര്യമായ പോരിനെത്തുന്നത്. ചെന്നൈ ഈ സീസണിലെ അവസാന ഹോം പോരാട്ടമാണ് കളിക്കാനൊരുങ്ങുന്നത്. 14 പോയിന്‍റുളള ഹൈദരാബാദിനും പ്ലേ ഓഫിലെത്താൻ ജയം അനിവാര്യമാണ്.
ഇതിഹാസ താരം എംഎസ് ധോനി ഇന്ന് കളിക്കാനെത്തുമോ എന്നാണ് ആരാധകർ നോക്കുന്നത്. സീസണിൽ ഒരറ്റ മത്സരത്തിലും ധോനിക്ക് കളിക്കാനായിട്ടില്ല. പരിക്കാണ് വില്ലനായത്. തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോനി സൂചിപ്പിച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിന് ശേഷം ധോനി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചെന്നൈയിൽ മുൻ താരം സുരേഷ് റെയ്‌ന കൂടി എത്തിയതോടെ ഈ ചർച്ചകൾക്ക് ചൂടേറിയിട്ടുണ്ട്.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. നെറ്റ് റൺറേറ്റ് (+0.027) കുറവായതിനാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫിൽ എത്തണമെങ്കിൽ മറ്റ് മത്സരങ്ങളും നിർണായകമാണ്.
സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണിങ് ഇതുവരെ ക്ലച്ചായിട്ടില്ല. എന്നാൽ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുവരും തിളങ്ങുന്നുണ്ട്. ഒരുമിച്ച് ഫോമിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കുറഞ്ഞ സ്ട്രൈക്ക് റേറ്റും ചെന്നൈക്ക് തലവേദനയാണ്. കാര്‍ത്തിക് ശര്‍മ അടക്കമുള്ള താരങ്ങള്‍ മധ്യനിരയ്ക്ക് കരുത്താവുമ്പോഴും ബൈദരാബാദിനെപ്പോലെ വെിക്കെട്ട് ബാറ്റര്‍മാരുള്ള ഒരു ടീമിനെതിര ബൗളിങ് നിരയുടെ മൂർച്ചക്കുറവിലാണ് ചെന്നൈയുടെ പ്രധാന ആശങ്ക.
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരെ ആശ്രയിച്ചാണ് ഹൈദരബാദിന്‍റെ നിലനിൽപ്. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചാൽ ആശങ്കവേണ്ട. പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിങ് നിരയിലും പ്രതീക്ഷയേറെ. അവസാന മത്സരത്തിൽ ഗുജറാത്തിനോട് ബാറ്റിങ് അമ്പേ തകർന്നു ഞെട്ടിക്കുന്ന തോൽവി വാങ്ങിയതിന്റെ ക്ഷീണത്തിലാണ് എസ്ആർഎച്. ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് പത്ത് റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates