IPL 2026  x
Sports

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

ഐപിഎല്ലിൽ ഇന്ന് ‍ഡൽഹി ക്യാപിറ്റൽസ്- ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്- ‍ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ഇരു ടീമുകളും പ്ലേ ഓഫ് സ്വപ്നം കണ്ടാണ് പോരിനിറങ്ങുന്നത്. പോയിന്റ് നിലയിലും ഇരു ടീമുകളും തുല്യ നിലയിലായതിനാൽ ഇരു ടീമുകളും മത്സരം നിർണായകം. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺ നിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. അവസാന കളിയിൽ ജയിച്ചാണ് ഡൽഹിയും ചെന്നൈയും നേർക്കുനേർ ഇറങ്ങുന്നത്.

കെഎൽ രാഹുൽ പതും നിസങ്ക ഓപ്പണിങ് ജോഡി ഫോമിലേക്ക് എത്തിയത് ഡൽഹിക്ക് പ്രതീക്ഷയാണ്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷയാണ്. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ സ്പിൻ ജോഡി കൂടി താളം കണ്ടെത്താത്തതാണ് അവരെ കുഴക്കുന്നത്.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ചെന്നൈക്ക് ആത്മവിശ്വാസം കൂട്ടുന്ന പ്രധാന ഘടകം. കഴിഞ്ഞ തവണ ഡല്‍ഹിയെ നേരിട്ടപ്പോള്‍ സഞ്ജു സാംസൺ 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണ വീണ്ടും സഞ്ജുവിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഉറ്റുനോക്കുന്നത്. മധ്യ നിരയിൽ ഉ‍ർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡെവാൾഡ് ബ്രെവിസ് എന്നീ യുവ താരങ്ങളിലാണ് സിഎസ്കെ പ്രതീക്ഷയർപ്പിക്കുന്നത്. ബൗളിങിൽ പ്രതീക്ഷ അൻഷുൽ കംബോജ്, ജാമി ഓവർട്ടൻ, നൂർ അഹമ്മദ് എന്നിവരാണ്.

IPL 2026 Delhi Capitals vs Chennai Super Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT