Dhruv Jurel x
Sports

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

പരിക്കേറ്റ് ശുഭ്മാന്‍ ഗില്‍ പുറത്ത്, ഗുജറാത്തിനെ നയിക്കുന്നത് റാഷിദ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ മികച്ച സ്‌കോറുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്തു.

ധ്രുവ് ജുറേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ മുന്നില്‍ വച്ചത്. ധ്രുവ് ജുറേലാണ് ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റിങിനു ഇറങ്ങിയ രാജസ്ഥാനായി യശസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശി ഓപ്പണിങ് മികച്ച തുടക്കമാണ് നല്‍കിയത്. ബാറ്റിങ് പവര്‍ പ്ലേ അസാനിച്ചതിനു തൊട്ടു പിന്നാലെ വൈഭവ് മടങ്ങിയെങ്കിലും ബോര്‍ഡില്‍ 70 റണ്‍സ് എത്തിയിരുന്നു.

വൈഭവ് 18 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. ധ്രുവ് ജുറേല്‍ 42 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 36 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 55 റണ്‍സ് അടിച്ചെടുത്തു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 8 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് വാരി.

നായകന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. കഗിസോ റബാഡ ഗുജറാത്തിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Dhruv Jurel's 75 and Yashasvi Jaiswal's 55 have helped the rajasthan royals set a target of 211 for the Gujarat Titans at Ahmedabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

SCROLL FOR NEXT