IPL 2026 Final Moved to Ahmedabad from Bengaluru Playoffs Schedule Announced. X
Sports

'എല്ലാത്തിനും ഒരു പരിധിയുണ്ട്'; ഐപിഎൽ ഫൈനലിന്റെ വേദി മാറ്റി, ബംഗളുരു ഒഴിവാക്കാൻ കാരണം ഇതാണ്

വേദി മാറ്റത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ 2026 സീസണിന്റെ അവസാനഘട്ട മത്സരങ്ങളുടെ വേദി നിശ്ചയിച്ച് ബിസിസിഐ. ഈ വർഷത്തെ ഫൈനൽ മത്സരത്തിന്റെ വേദിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. മെയ് 31ന് ആണ് ഫൈനൽ മത്സരം.

സാധാരണയായി ഐപിഎൽ ഫൈനൽ മത്സരങ്ങൾ നിലവിലെ ചാംപ്യൻ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് നടത്താറുള്ളത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയതിനാൽ ഈ വർഷം ചിന്നസ്വാമി സ്റ്റേഡിയം വേദിയായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. വേദി മാറ്റം ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ആരാധകരും നിരാശയിലാണ്.

വേദി മാറ്റത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കർണാടക എംഎൽഎമാർക്കും എംപിമാർക്കും പ്രത്യേക ടിക്കറ്റ് വേണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഇതിൽ ആദ്യത്തേത്.

പ്രാദേശിക അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേക ചില ആവശ്യങ്ങളുമായി ബിസിസിഐ സമീപിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ബിസിസിഐയുടെ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് വേദി മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഐപിഎൽ 2026 പ്ലേ ഓഫ് മത്സരങ്ങളുടെ തീയതിയും വേദിയും

• ക്വാളിഫയർ 1 – മെയ് 26, ധർമ്മശാല
• എലിമിനേറ്റർ – മെയ് 27 , ന്യൂ ചണ്ഡിഗഡ്
• ക്വാളിഫയർ 2 – മെയ് 29 , ന്യൂ ചണ്ഡിഗഡ്
• ഫൈനൽ – മെയ് 31 – അഹമ്മദാബാദ്

IPL 2026 Final Moved to Ahmedabad from Bengaluru Playoffs Schedule Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

യുവതലമുറയെ പിടിക്കാൻ സിഐടിയു അടിമുടി മാറുന്നു; സമരരീതികളിൽ സോഷ്യൽ മീഡിയയും എഐയും

പാനമ 'കടന്നു'; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ

ജെന്‍സിയില്‍ 'പൂക്കി ചിരി' വിരിയുമോ?, മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി; നൂറ് ദിവസത്തിനകം റിപ്പോര്‍ട്ട്

'ഇതിപ്പോ ദുൽഖറിനേക്കാൾ ചുള്ളൻമാർ അടുത്ത് നിൽക്കുന്ന രണ്ടു പേരുമാണല്ലോ!'; മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ