KL Rahul x
Sports

47 പന്തില്‍ 102 റണ്‍സ്; ഡല്‍ഹിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി കെഎല്‍ രാഹുല്‍

ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ആറാം സെഞ്ച്വറി തൂക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെഎല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ 47 പന്തില്‍ നിന്നാണ് താരം കിടിലന്‍ ശതകം തൂക്കിയത്. ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പതും നിസ്സങ്കയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒന്നിച്ച രാഹുലും നിതീഷ് റാണയും ചേര്‍ന്നു മികച്ച സ്‌കോറിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. നിസ്സങ്ക 11 റണ്‍സുമായി മടങ്ങി.

47 പന്തില്‍ 12 ഫോറും 5 സിക്‌സും സഹിതം 102 റണ്‍സെടുത്താണ് രാഹുല്‍ ശതകത്തിലെത്തിയത്. രാഹുലിനെ കട്ടയ്ക്കു പിന്തുണച്ച് നിതീഷും ക്രീസില്‍ തുടരുന്നു. താരം തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി.

KL Rahul has smashed a 47-ball century as the Delhi Capitals are looking for a brisk finish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, 15 മുതൽ നിലവിൽ; മാസം 70 കോടി ബാധ്യത

ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍

ഭക്ഷണവും വില്ലനാകാം!, ഇവ കഴിച്ചാൽ ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം

മുന്നറിയിപ്പില്‍ മാറ്റം, നാളെയും മറ്റന്നാളും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'ഓരോ ഫ്രെയിമിലും ആത്മാവ് കണ്ടെത്തിയ സംവിധായകന്‍'; വൈകാരിക കുറിപ്പുമായി മോഹൻലാൽ

SCROLL FOR NEXT