IPL 2026 mini auction x
Sports

ഐപിഎല്‍ മിനി താര ലേലം അബുദാബിയില്‍?

ഡിസംബര്‍ മാസം മൂന്നാം ആഴ്ച രണ്ട് ദിവസമായി ലേലം നടക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ 2026ലെ മിനി താരം ലേലം അബുദാബിയില്‍ നടക്കുമെന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ മൂന്നാം ആഴ്ചയായിരിക്കും ലേലം. അടുത്ത സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. നിലനിര്‍ത്തേണ്ട താരങ്ങളെ സംബന്ധിച്ചുള്ള അവസാനവട്ട കൂടിയാലോചനകളും നടക്കുന്നു. അതിനിടെയാണ് ലേലത്തിന്റെ വേദി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

ഡിസംബര്‍ 15, 16 തീയതികളാണ് ബിസിസിഐ ലേലത്തിന്റെ ദിവസങ്ങളായി കണ്ടുവച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷവും ലേലം വിദേശത്ത് നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ജിദ്ദ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ലേലം നടന്നത്.

ലീഗിലെ 10 ടീമുകള്‍ക്കും താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയ പരിധി ഈ മാസം 15 വരെയാണ്. സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമങ്ങളാണ് നിലവില്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്. കോടികളുടെ താര കൈമാറ്റത്തിനാണ് ഇരു ടീമുകളും ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ പിടിയിറങ്ങാനുള്ള തീരുമാനം സഞ്ജു അറിയിച്ചതു മുതല്‍ താരത്തെ വലിയ തുകയ്ക്ക് മറ്റൊരു ടീമിനു കൈമാറാനുള്ള ശ്രമം ടീം തുടങ്ങിയിരുന്നു. ചെന്നൈ തുടക്കം മുതല്‍ രംഗത്തുണ്ട്. പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും രംഗത്തെത്തിയതോടെ പോരാട്ടം കടുത്തു. എന്നാല്‍ ചെന്നൈയും പിന്നീട് കൊല്‍ക്കത്തയും ഇതില്‍ നിന്നു പിന്‍മാറിയെന്നും വാര്‍ത്തകള്‍ വന്നു. ഡല്‍ഹിക്കായി പിന്നീട് സാധ്യതകള്‍.

അതിനിടെയ ചെന്നൈ വീണ്ടും സഞ്ജുവിനെ സ്വന്തമാക്കാന്‍ ശക്തമായ നീക്കം നടത്തിയതോടെ ഡല്‍ഹി ശ്രമം ഉപേക്ഷിച്ചു. നിലവില്‍ രാജസ്ഥാന്‍- ചെന്നൈ ടീമുകളുടെ ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നു വിവരങ്ങളുണ്ട്.

Abu Dhabi is set to host the IPL 2026 mini auction around December 15-16, continuing the trend of overseas venues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

SCROLL FOR NEXT