അസ്മതുല്ല ഒമര്‍സായ് IPL 2026 x
Sports

അസ്മതുല്ലയുടെ തീപ്പൊരി, തിളങ്ങി മലയാളി താരവും സേവ്യര്‍ ബാര്‍ട്‌ലറ്റും; 200 ഉയര്‍ത്തി പഞ്ചാബ്

പ്രഭ്‌സിമ്രാന്‍ സിങിന് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോറുയര്‍ത്തി പഞ്ചാബ്. കരുത്തോടെ തുടങ്ങി ഇടയ്ക്ക് കൈവിട്ടുപോയ പഞ്ചാബിനെ അഫ്ഗാന്‍ താരം അസ്മതുല്ല ഒമര്‍സായ് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദും സേവ്യര്‍ ബാര്‍ട്‌ലറ്റും ചേര്‍ന്നു സ്‌കോര്‍ 200ലും എത്തിച്ചു. നിശ്ചിത ഓവറില്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ നിരയെ ജസ്പ്രിത് ബുംറയാണ് നയിച്ചത്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

50 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ പഞ്ചാബിന് രണ്ടാം വിക്കറ്റ് 107 റണ്‍സിലും മൂന്നാം വിക്കറ്റ് 111 റണ്‍സിലും വീണു. ഇതേ റണ്‍സില്‍ നാലാം വിക്കറ്റും അവര്‍ക്കു നഷ്ടമായി. 166 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ അവരെ അസ്മതുല്ലയ്ക്കു പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദ് (8 പന്തില്‍ 15 റണ്‍സ്), സേവ്യര്‍ ബാര്‍ട്‌ലറ്റ് (7 പന്തില്‍ 18) എന്നിവര്‍ നടത്തിയ മിന്നും ബാറ്റിങ് 200ല്‍ എത്തിക്കുയായിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. വിഷ്ണു ഓരോ സിക്‌സും ഫോറും പറത്തി. ബാര്‍ട്‌ലറ്റ് 2 ഫോറും ഒരു സിക്‌സും തൂക്കി.

ഏഴാമനായി എത്തിയ അസ്മതുല്ലയാണ് അടിയുലഞ്ഞ പഞ്ചാബ് നിരയെ താങ്ങി നിര്‍ത്തിയത്. താരം 4 സിക്‌സും 2 ഫോറും സഹിതം 17 പന്തില്‍ 38 റണ്‍സ് വാരി.

നേരത്തെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് അര്‍ധ സെഞ്ച്വറി നേടി മികച്ച തുടക്കം പഞ്ചാബിനു നല്‍കിയിരുന്നു. താരം 32 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം 57 റണ്‍സെടുത്തു. സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ 22 റണ്‍സെടുത്തു. കൂപ്പര്‍ കോണോലി 21 റണ്‍സും കണ്ടെത്തി.

മുംബൈ നിരയില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ 4 വിക്കറ്റെടുത്തു. ദീപക് ചഹര്‍ 2 വിക്കറ്റ് വീഴ്ത്തി. കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026, Mumbai Indians: Punjab Kings have posted 200 for eight after being asked to bat first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ്‌യ്ക്കും ക്ഷണം; ദേശീയ നേതാക്കള്‍ എത്തും

VD Satheesan Cabinet Live: സഭയിൽ സതീശനെ നേരിടാൻ പിണറായി

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

എക്‌സ്പ്രസ് പത്രാധിപര്‍, കെ ബാലൃഷ്ണന്‍ അന്തരിച്ചു

'പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തത്'; തൊടുപുഴയിലെ പ്രകോപന പ്രകടനം; ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

SCROLL FOR NEXT