Shreyas Iyer, IPL 2026 pti
Sports

ആദ്യം എത്തും എന്നു കരുതിയവർ ഇനി 'പ്ലേ ഓഫ്' കാണില്ലേ? എന്തുപറ്റി പഞ്ചാബിന്!

കുഴഞ്ഞു മറിഞ്ഞ് സാധ്യതകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: പഞ്ചാബ് കിങ്‌സിനു എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് ഏറ്റവും ആദ്യം തന്നെ പ്ലേ ഓഫ് ഉറപ്പിക്കുമെന്നു കരുതിയ ടീം അതിനു ശേഷം തുടരെ 5 മത്സരങ്ങള്‍ തോറ്റ് ഹതാശരായി നില്‍ക്കുന്നു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോടു തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ വലിയ ചോദ്യത്തിലേക്കും നീങ്ങുന്നു.

പഞ്ചാബിന്റെ ക്ഷീണം ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കാണ് ബോണസായി മാറുന്നത്. ഇതോടെ ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും കുഴഞ്ഞു മറിയുന്ന അവസ്ഥയിലുമായി.

12 കളികള്‍ കഴിഞ്ഞപ്പോള്‍ 13 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. ഇപ്പോഴും നെറ്റ്‌റണ്‍റേറ്റ് പോസിറ്റീവായി തന്നെ നില്‍ക്കുന്നുണ്ട്. ഇനി രണ്ട് മത്സരങ്ങളാണ് അവര്‍ക്ക് മുന്നിലുള്ളത്. രണ്ടും ജയിക്കേണ്ടത് ഇതോടെ അനിവാര്യമായി. പഞ്ചാബിനു ഒന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി അവസാന സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുമാണ് ഇനിയുള്ള മത്സരങ്ങള്‍.

ഒന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് നിലവില്‍ 12 കളിയില്‍ നിന്നു 16 പോയിന്റുകളുണ്ട്. ഇരു ടീമുകളും ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ച മട്ടാണ്. മൂന്നാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 12 കളിയില്‍ 14 പോയിന്റുണ്ട്. അടുത്ത രണ്ട് കളികള്‍ അവര്‍ക്കും നിര്‍ണായകമാണ്.

ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടുന്നുണ്ട്. ഇതില്‍ വിജയിച്ചാല്‍ പഞ്ചാബിനെ വെട്ടി ചെന്നൈക്ക് നാലാം സ്ഥാനത്തേക്ക് കയറാം. ചെന്നൈക്ക് നിലവില്‍ 12 പോയിന്റാണുള്ളത്. ശേഷിക്കുന്നത് ഇന്നത്തേതടക്കം 3 മത്സരങ്ങള്‍. മൂന്നും ജയിച്ചാല്‍ അവര്‍ക്ക് 18 പോയിന്റുമായി നെറ്റ്‌റണ്‍റേറ്റ് നോക്കാതെ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാം.

സമാനമാണ് രാജസ്ഥാന്റേയും അവസ്ഥ. അവര്‍ക്കും 12 പോയിന്റുകള്‍. ശേഷിക്കുന്നത് 3 മത്സരങ്ങള്‍. പഞ്ചാബ് തോറ്റതോടെ നേരിയ പ്രതീക്ഷകളുമായി നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളും സാധ്യതകള്‍ തേടുന്നു. ഇരുവര്‍ക്കും പക്ഷേ ജയം മാത്രം തുണയാകില്ല. നെറ്റ്‌റണ്‍റേറ്റ് വലിയ തോതില്‍ ഉയര്‍ത്തുകയും അനിവാര്യമാണ്.

IPL 2026 playoffs race is wide open after Punjab Kings slumped to their fifth straight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

കര്‍ണാടകയില്‍ കനത്ത കാറ്റും മഴയും; ഉറങ്ങിക്കിടക്കുമ്പോള്‍ വീടിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

നിങ്ങൾക്ക് ഒരു തവണ എത്ര പുഷ്-അപ്പ് ചെയ്യാം?

SCROLL FOR NEXT