IPL 2026 x
Sports

കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം വൈകീട്ട് 7.00 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിടേണ്ടി വന്നെങ്കിലും ഇത്തവണ ചാംപ്യന്‍പട്ടം സ്വന്തമാക്കി കിരീടം നേടിയിട്ടില്ലെന്ന ദുഷ്‌പേര് മായ്ക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് കിങ്‌സ്. ഗുജറാത്ത് ആദ്യ വരവില്‍ തന്നെ കിരീടം നേടി, രണ്ടാം സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയും മികവ് പുലര്‍ത്തിയവരാണ്.

ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമോ എന്നതിനു ഉത്തരം തേടുന്ന രണ്ട് ക്യാപ്റ്റന്‍മാരാണ് നേര്‍ക്കുനേര്‍ വരുന്നത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും. ഇരുവരും ഏകദിനത്തില്‍ സ്ഥാനമുറപ്പുള്ളവരാണെങ്കിലും ടി20യില്‍ അങ്ങനെയല്ല.

ക്യാപ്റ്റനെന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 2020ലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 2024ലും പഞ്ചാബ് കിങ്‌സിനെ 2025ലും ഫൈനലിലെത്തിച്ചതിന്റെ മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന നായകനാണ് ശ്രേയസ്. ഇതില്‍ കെകെആര്‍ മൂന്നാം കിരീടം നേടുമ്പോള്‍ നായകനായി അമരത്ത് ശ്രേയസുണ്ടായിരുന്നു.

കഴിഞ്ഞ സീസണിലും ഇരു ടീമുകളും തമ്മിലായിരുന്നു തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് പഞ്ചാബാണ്. വലിയ സ്‌കോര്‍ പിറന്ന പോരാട്ടത്തില്‍ ശ്രേയസ് പുറത്താകാതെ നേടിയ 97 റണ്‍സ് ബലത്തില്‍ പഞ്ചാബ് 243 റണ്‍സ് അടിച്ചെടുത്തു. ഗുജറാത്തിന്റെ മറുപടിയും അതേ നാണയത്തില്‍ തന്നെ വന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ അവര്‍ക്ക് പിഴച്ചു. 11 റണ്‍സിനു പഞ്ചാബ് ജയവും സ്വന്തമാക്കി.

ശ്രേയസിനു പുറമേ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മതുല്ല ഒമര്‍സായ്, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് അടക്കമുള്ള താരങ്ങളാണ് പഞ്ചാബിന്റെ കരുത്ത്.

സായ് സുദര്‍ശന്‍ കഴിഞ്ഞ സീസണില്‍ മിന്നും ഫോമിലായിരുന്നു. ഗില്ലിനൊപ്പം താരമായിരിക്കും ഓപ്പണ്‍ ചെയ്യുക. ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജാസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ്, കഗിസോ റബാഡ അടക്കമുള്ളവരാണ് ഗുജറാത്തിന്റെ ശക്തി.

IPL 2026: Last season’s finalist Punjab Kings will take on Gujarat Titans at the Maharaja Yadavindra Singh PCA Stadium in Mullanpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 534 lottery result