Rajat Patidar x
Sports

സെന്‍സേഷണല്‍ രജത് പടിദാര്‍! 'കത്തിക്കയറി' ക്യാപ്റ്റൻ, അതിവേ​ഗ ഫിഫ്റ്റി

17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

വാംഖഡെ: ഐപിഎല്ലില്‍ സെന്‍സേഷണല്‍ അര്‍ധ സെഞ്ച്വറിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ രജത് പടിദാര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ക്യാപ്റ്റന്‍ വെറും 17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്. 5 സിക്‌സും 4 ഫോറും തൂക്കിയാണ് അതിവേഗ 50. 20 പന്തിൽ 53 റൺസെടുത്താണ് നായകന്റെ മടക്കം.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളിയെന്നു തുടക്കം മുതല്‍ വ്യക്തമായി.

ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്നു സ്‌ഫോടനാത്മക തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നു 10.5 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

സാള്‍ട്ടായിരുന്നു കത്തിക്കയറിയത്. താരം 6 വീതം സിക്‌സും ഫോറും തൂക്കി 36 പന്തില്‍ അടിച്ചെടുത്തത് 78 റണ്‍സ്. കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി 50 റണ്‍സുമായി മടങ്ങി. അതിനിടെയാണ് പടിദാര്‍ കത്തിക്കയറിയത്.

IPL 2026, Sensational fifty: Rajat Patidar dominant knock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

വേറെ ലെവൽ ആക്ഷൻ; ഗംഭീര പ്രതികരണവുമായി 'കാട്ടാളൻ'

'എന്റെ സ്വത്തെല്ലാം കോകിലയ്ക്ക് കൊടുത്തു, ഞാനിപ്പോൾ പാപ്പരാണ്; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം'

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: സൽമാൻ നിസാർ കേരളത്തെ നയിക്കും

'സതീശനെ 'മേനോന്‍ സതീശനാ'ക്കിയത് ബിജെപി ഡീല്‍; വേട്ടയാടാന്‍ വിട്ടുതരില്ല'

SCROLL FOR NEXT