royal challengers bengaluru x
Sports

പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

അതിവേഗ ബാറ്റിങുമായി ആര്‍സിബി

രഞ്ജിത്ത് കാർത്തിക

വാംഖഡെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നത്തെ രണ്ടാം പോരില്‍ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളിയെന്നു തുടക്കം മുതല്‍ വ്യക്തമായി. ഫില്‍ സാള്‍ട്ടും ക്യാപ്റ്റന്‍ രജത് പടിദാറും വിരാട് കോഹ്‌ലിയും ചേര്‍ന്നാണ് കളി മുംബൈ പാളയത്തിലേക്ക് നയിച്ചത്.

ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്നു സ്‌ഫോടനാത്മക തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നു 10.5 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

സാള്‍ട്ടായിരുന്നു കത്തിക്കയറിയത്. താരം 6 വീതം സിക്‌സും ഫോറും തൂക്കി 36 പന്തില്‍ അടിച്ചെടുത്തത് 78 റണ്‍സ്. കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി 50 റണ്‍സുമായി മടങ്ങി. സാള്‍ട്ടിനും പടിദാറിനുമൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയാണ് കോഹ്‌ലിയുടെ മടക്കം. രണ്ടാം വിക്കറ്റായി സ്‌കോര്‍ 185ല്‍ എത്തിയപ്പോഴാണ് കോഹ്‌ലി പുറത്തായത്.

സ്‌കോര്‍ 120ല്‍ നില്‍ക്കെ സാള്‍ട്ടിന്റെ വെടിക്കെട്ടിനു മുംബൈ ഒടുവില്‍ വിരാമമിട്ടു. എന്നാല്‍ അതിലും വലുതായിരുന്നു പിന്നീട് നടന്നത്. സെന്‍സേഷണല്‍ അര്‍ധ സെഞ്ച്വറിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ രജത് പടിദാര്‍ കളം വാണതോടെ മുംബൈ ബൗളിങ് നിര പതറി. ക്യാപ്റ്റന്‍ വെറും 17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്. 5 സിക്‌സും 4 ഫോറും തൂക്കിയാണ് അതിവേഗ 50. താരം 20 പന്തില്‍ 53 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 194ല്‍ നില്‍ക്കെയാണ് പടിദാറിന്റെ പുറത്താകല്‍.

പിന്നാലെ എത്തിയ ടിം ഡേവിഡും കൂറ്റനടികളുമായി കളം വാണു. താരം 16 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്നു സ്‌കോര്‍ 240ല്‍ എത്തിച്ചു. അതിനിടെ ജിതേഷ് ശര്‍മ 10 റണ്‍സുമായി പുറത്തായി.

IPL 2026: royal challengers bengaluru pile up a mammoth 240/4 at the Wankhede Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെ നരകത്തിലേക്ക് അയക്കും'; ഹോര്‍മുസ് ഉപരോധിക്കും: ഭീഷണിയുമായി ട്രംപ്

അന്തിമഹാകാളന്‍ കാവില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; കരാറുകാരന്‍ മരിച്ചു

സെന്‍സേഷണല്‍ രജത് പടിദാര്‍! 'കത്തിക്കയറി' ക്യാപ്റ്റൻ, അതിവേ​ഗ ഫിഫ്റ്റി

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പിഡീപ്പിച്ചു; കണ്ണൂരിൽ വൈദികന്‍ അറസ്റ്റില്‍

'കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയകരം, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണി'; കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി

SCROLL FOR NEXT