IPL 2026 x
Sports

ടോസ് പഞ്ചാബിന്; സണ്‍റൈസേഴ്‌സിനെ ബാറ്റിങിനയച്ചു

പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് പഞ്ചാബ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ടോസ് പഞ്ചാബ് കിങ്‌സിന്.അവര്‍ എതിരാളികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയച്ചു.

നേഹല്‍ വധേരയ്ക്കു പകരം ഇന്നത്തെ പോരില്‍ പ്രിയാംശ് ആര്യ പഞ്ചാബിനായി കളത്തിലെത്തും. സണ്‍റൈസേഴ്‌സിനായി ലിയാം ലിവിങ്സ്റ്റനു പകരം സലില്‍ അറോറയും ജയദേവ് ഉനദ്കടിനു പകരം പ്രഫുൽ ഹിം​ഗെയും ഇലവനിലെത്തി. പ്രഫുലിന്റെ അരങ്ങേറ്റ പോരാട്ടമണിത്.

പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയം നേടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ അഞ്ച് പോയിന്റുകളാണ് പഞ്ചാബിന് ഉള്ളത്. മറുവശത്ത് ഹൈദരാബാദ് മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീമുള്ളത്.

പാറ്റ് കമിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ആണ് ഹൈദരാബാദിനെ നയിക്കുന്നത്. ഇന്നത്തെ മത്സരം വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന്റെ മുന്നോട്ടുള്ള പോക്കിന് വലിയ തിരിച്ചടിയാകും. ഈ സീസണില്‍ ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാത്തതാണ്.

ടി20യില്‍ പുതിയ നാഴികക്കല്ല്; രണ്ടാമത്തെ ഇന്ത്യന്‍ താരം, ജഡേജ എലീറ്റ് ക്ലബില്‍ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും മിഡില്‍ ഓര്‍ഡര്‍ വേണ്ട രീതിയില്‍ ശോഭിക്കാത്തതും ടീമിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹെയ്ന്റിച് ക്ലാസനും നിതീഷ് റെഡ്ഡിയുടെയും മികച്ച ബാറ്റിങ്ങാണ് ടീമിന്റെ ഏക ആശ്വാസം. ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട് എന്നിവര്‍ ബൗളിങ്ങില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

മറുവശത്ത്, ശ്രേയസ് അയ്യരുടെ നായക മികവില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പഞ്ചാബ് കിങ്സിന് തിളങ്ങാന്‍ കഴിയുന്നുണ്ട്. ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്, കൂപ്പര്‍ കോണോലി എന്നിവര്‍ മികച്ച ഫോമിലാണ്. വിജയകുമാര്‍ വൈശാഖ്,സേവ്യര്‍ ബാര്‍ട്ലെറ്റ്, മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ബൗളിങ്ങില്‍ ഇന്നും തിളങ്ങിയാല്‍ വിജയം പഞ്ചാബിന് സ്വന്തമാക്കാം.

IPL 2026, srh vs pbks: Punjab Kings have won the toss and opted to bowl first in Mullanpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

അധ്യാപക ജോലി തേടുന്നവർക്ക് അവസരം; കുസാറ്റിൽ നിയമനം, 1.25 ലക്ഷം ശമ്പളം !

'നായകന്‍ ആക്കാമെന്ന് പറഞ്ഞ് വലയില്‍ വീഴ്ത്തി പറ്റിച്ചു'; പക്ഷെ ആ 'ചതി' സുരേഷ് കൃഷ്ണയെ നടനാക്കി

'പിണറായി മുസ്ലിമിനെ കൊന്നേ'; ഇപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല; ഞമ്മന്റെ ഭരണം, ഞമ്മന്റെ MVD, ഞമ്മന്റെ ആള്'

'ജെന്‍-സീ പ്രക്ഷോഭത്തില്‍ സിസ്റ്റം വളഞ്ഞു, പക്ഷേ തകര്‍ന്നില്ല'; ഇന്ത്യന്‍ ജനാധിപത്യം വഴക്കമുള്ളതെന്ന് തരൂര്‍