IPL 2026 x
Sports

51 അടിച്ച് സൂര്യകുമാര്‍ യാദവ് പൊരുതി; മുംബൈ സ്‌കോര്‍ 162ല്‍ ഒതുക്കി ഡല്‍ഹി

ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി സൂര്യകുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ മുംബൈ ഇന്ത്യന്‍സ്. നിശ്ചിത ഓവറില്‍ മുംബൈയുടെ പോരാട്ടം 162 റണ്‍സില്‍ ഒതുക്കാന്‍ ഡല്‍ഹിക്കു സാധിച്ചു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലാക്കാൻ മുംബൈക്കു സാധിച്ചില്ല.

ഹര്‍ദിക് പാണ്ഡ്യയ്ക്കു വിശ്രമം അനുവദിച്ച പോരില്‍ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ മുന്നില്‍ നിന്നു തന്നെ നയിച്ചു. താരം അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 36 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 51 റണ്‍സുമായി സൂര്യ മടങ്ങി.

കഴിഞ്ഞ കളിയില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച രോഹിത് ശര്‍മ ഫോം തുടര്‍ന്നു. ഇത്തവണ 26 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം രോഹിത് 35 റണ്‍സെടുത്തു പുറത്തായി.

നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ബോര്‍ഡിലേക്ക് കാര്യമായി സംഭവാന നല്‍കിയ മറ്റുള്ളവര്‍. നമാന്‍ ധിര്‍ 21 പന്തില്‍ 28 റണ്‍സെടുത്തു. സാന്റ്‌നര്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. കോര്‍ബിന്‍ ബോഷ് 4 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ലുന്‍ഗി എന്‍ഗിഡി, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, വിപ്രജ് നിഗം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

IPL 2026: Corbin Bosch hits back-to-back boundaries on the last two deliveries to lift Mumbai Indians to a competitive total of 162 for six

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ