Yash Raj Punja x
Sports

ചേട്ടൻ യുഎഇ താരം; പേസറായി തുടങ്ങി ലെ​ഗ് സ്പിന്നിലെത്തി; രാജസ്ഥാൻ കണ്ടെത്തിയ മറ്റൊരു യുവ പ്രതിഭ; ആരാണ് യഷ്‍രാജ് പുഞ്ജ?

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ അവിസ്മരണീയ ബൗളിങുമായി ഐപിഎൽ അരങ്ങേറ്റം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയ മികവ് കാണിക്കാറുള്ള രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം 19കാരൻ സ്പിന്നർക്ക് അരങ്ങേറ്റത്തിനു അവസരമൊരുക്കി. ആദ്യ ഐപിഎൽ പോരാട്ടം ശ്രദ്ധേയമാക്കാനും താരത്തിനായി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റ മത്സരം കളിച്ച ലെ​ഗ് സ്പിന്നർ യഷ്‍രാജ് പുഞ്ജ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി യഷ്‍രാജ് കെകെആർ താരം രമൺദീപ് സിങിന്റെ നിർണായക വിക്കറ്റും വീഴ്ത്തി.

ഐപിഎല്ലിൽ ആദ്യമായി പന്തെറിഞ്ഞ താരത്തെ തുടക്കത്തിൽ റോവ്മാൻ പവലിന്റെ കൂറ്റനടികൾ സമ്മർദ്ദത്താലിക്കുന്നുണ്ട്. എന്നാൽ പിന്നീട് താരം മിന്നും രീതിയിൽ പന്തെറിഞ്ഞു. കൃത്യമായ ലൈൻ കാത്ത് പന്തെറിഞ്ഞ് താരം അതിവേ​ഗം തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. പിന്നാലെയാണ് രമൺദീപിന്റെ വിക്കറ്റെടുത്ത് താരം കരിയറിലെ ആദ്യ ഐപിഎൽ വിക്കറ്റ് സ്വന്തമാക്കിയത്.

യഷിന്റെ പ്രകടനത്തെ വിൻഡീസ് ഇതിഹാസ പേസറും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ് പ്രശംസിച്ചു. താരത്തെ വളര്‍ത്തിയെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയെയും ബിഷപ്പ് അഭിനന്ദിച്ചു. താരത്തെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും രാജസ്ഥാന്‍ കാണിച്ച ക്ഷമയും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

അബുദാബിയില്‍ ജനിച്ച് വളര്‍ന്ന യഷ് രാജിന്റെ ക്രിക്കറ്റ് യാത്ര ഏറെ കൗതുകം ജനിപ്പിക്കുന്നതു കൂടിയാണ്. തുടക്കത്തില്‍ ഒരു പേസ് ബൗളറായിരുന്നു യഷ്. താരത്തിന്റെ സഹോദരനും യുഎഇ അന്താരാഷ്ട്ര താരവുമായ യോധിന്‍ പുഞ്ജയുടെ നിര്‍ദ്ദേശപ്രകാരമാണ് ലെഗ് സ്പിന്നിലേക്ക് മാറിയത്. 2023ല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് മാറുകയും രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട അക്കാദമിയില്‍ പരിശീലനം നേടുകയും ചെയ്തു.

2025ല്‍ കര്‍ണാടക ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് യഷ് ഐപിഎല്‍ സ്‌കൗട്ടുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് യുവ താരത്തെ ടീമിലെത്തിച്ചത്. ഉയരക്കൂടുതല്‍ ഉള്ളതിനാൽ പന്തിന് മികച്ച ബൗണ്‍സ് നല്‍കാന്‍ താരത്തിനു സാധിക്കുന്നുണ്ട്. യഷ് ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ മുതൽക്കൂട്ടാകുമെന്നു കണക്കാക്കപ്പെടുന്നു.

IPL 2026: Who is Yash Raj Punja? Know everything about the 19 year-old leg-spinner from Abu Dhab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഗള്‍ഫിലെ വിമാനയാത്ര പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത വര്‍ധന കേരളത്തിലേക്ക്; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ചു, സൗദിയിൽ 14 റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി എച്ച് ആർ എസ് ഡി

''ഐപിഎൽ ക്ലബ് ഉടമകൾ 'കൂടോത്രം' ചെയ്യാറുണ്ട്''; തെളിവുകൾ പുറത്ത് വിടുമെന്ന് ലളിത് മോദി

ഗുസ്തി ഇതിഹാസം കെഡി ജാദവിന് 'പത്മവിഭൂഷണ്‍'; ഉടന്‍ തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

SCROLL FOR NEXT