IPL 2026 Wonderkid Vaibhav Sooryavanshi Earns Over Rs 2.5 Crore in One Season 
Sports

'റെക്കോർഡിനൊപ്പം കോടികളും'; വൈഭവ് സൂര്യവംശിയുടെ ഈ സീസണിലെ പ്രതിഫലം?

ഈ സീസണിൽ എത്ര രൂപയാണ് വൈഭവ് സൂര്യവംശിയുടെ സമ്പാദ്യം എന്നറിയാമോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണിലെ മിന്നും താരമായി മാറിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യവംശി.16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് താരം നേടിയത്. സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയത്തിനുള്ള താരമായി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ഈ സീസണിൽ എത്ര രൂപയാണ് വൈഭവ് സൂര്യവംശിയുടെ സമ്പാദ്യം എന്നറിയാമോ? 2.5 കോടിയിലേറെ രൂപ!

ബിഹാർ സ്വദേശിയായ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2026 സീസണിലും ഇതേ തുകയാണ് താരത്തിന്റെ കരാർ പ്രതിഫലം. കൂടാതെ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയും ലഭിച്ചു. സീസണിൽ 16 മത്സരങ്ങളിൽ കളിച്ച താരം മാച്ച് ഫീയായി മാത്രം 1.20 കോടി രൂപ സ്വന്തമാക്കി.

ഈ സീസണിൽ ഓറഞ്ച് ക്യാപ് ജേതാവായ സൂര്യവംശി നിരവധി വ്യക്തിഗത പുരസ്കാരങ്ങളും നേടിയിരുന്നു. മോസ്റ്റ് വാല്യുബിൾ പ്ലെയർ (MVP) പുരസ്കാരത്തിന് 15 ലക്ഷം രൂപയും, ഓറഞ്ച് ക്യാപിന് 10 ലക്ഷം രൂപയും ലഭിച്ചു. സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ, സൂപ്പർ സിക്‌സസ് ഓഫ് ദ സീസൺ, എമർജിങ് പ്ലെയർ ഓഫ് ദ സീസൺ എന്നീ പുരസ്കാരങ്ങൾക്കായി 10 ലക്ഷം രൂപ വീതവും ലഭിച്ചു. സൂപ്പർ സ്ട്രൈക്കർ പുരസ്കാരത്തിനൊപ്പം ടാറ്റ സിയറ വാഹനവും സമ്മാനമായി ലഭിച്ചു.

സീസണിൽ 72 സിക്‌സറുകൾ പറത്തിയാണ് താരം സൂപ്പർ സിക്‌സസ് ഓഫ് ദ സീസൺ പുരസ്കാരം സ്വന്തമാക്കിയത്. മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ലഭിച്ച പ്ലെയർ ഓഫ് ദ മാച്ച് ഉൾപ്പെടെയുള്ള മറ്റ് അവാർഡുകളിലൂടെയും താരം കൂടുതൽ പ്രതിഫലം നേടി. ഇങ്ങനെ കരാർ തുക, മാച്ച് ഫീ, പുരസ്കാര തുകകൾ എന്നിവ ചേർന്നപ്പോൾ വൈഭവ് സൂര്യവംശിയുടെ ഐപിഎൽ 2026 സീസണിലെ ആകെ വരുമാനം 2.5 കോടിയിലേറെ രൂപയായി.

വെറും 15 വയസും 65 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവെന്ന റെക്കോർഡും വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർതാരമായി ഇതിനകം തന്നെ വിലയിരുത്തപ്പെടുന്ന വൈഭവ് വരും വർഷങ്ങളിൽ ഇന്ത്യൻ സീനിയർ ടീമിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

IPL 2026 Wonderkid Vaibhav Sooryavanshi Earns Over Rs 2.5 Crore in One Season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍

എനിക്ക് ഒരു സങ്കടമുണ്ട്, മഴ പെയ്യുന്നില്ല, രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചു; പഠനക്കാലത്ത് അച്ഛന്‍ രണ്ടുതവണ മാത്രമാണ് സ്‌കൂളില്‍ വന്നത്'

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ? എങ്ങനെ സുരക്ഷിതമാക്കാം, ഇക്കാര്യങ്ങള്‍ അറിയാം

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

SCROLL FOR NEXT