ഔട്ടായതിന്റെ നിരാശയിൽ ഡൽഹിയുടെ ഫിൽ സാൾട്ട്/ പിടിഐ 
Sports

ഡല്‍ഹി പുറത്ത്, ഇനി നാല് സ്ഥാനങ്ങൾ, ഒൻപത് ടീമുകൾ; ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്. അവസാന പോരാട്ടം അവര്‍ തോറ്റെങ്കിലും പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാക്കിയാണ് അവര്‍ നില്‍ക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിന്നു ഈ സീസണില്‍ പുറത്താകുന്ന ആദ്യ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടതോടെയാണ് അവരുടെ സാധ്യതകള്‍ അവസാനിച്ചത്. ശേഷിക്കുന്ന ഒന്‍പത് ടീമുകള്‍ക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ടെന്ന് ചുരുക്കം. 

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്. അവസാന പോരാട്ടം അവര്‍ തോറ്റെങ്കിലും പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാക്കിയാണ് അവര്‍ നില്‍ക്കുന്നത്. പ്ലേ ഓഫ് ചാന്‍സില്‍ നിന്നു അവര്‍ പുറത്താകാന്‍ വിദൂര സാധ്യത മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്നുള്ളു. 

രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിന്റെ പടിവാതില്‍ക്കലാണ്. എങ്ങനെ പോയാലും ഒരു നാലാം സ്ഥനത്തെങ്കിലും തൂങ്ങി അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന സാധ്യത ഇപ്പോഴും ഉണ്ട്. 

മൂന്നാം സ്ഥാനത്തുള്ള മുംബൈയും പ്രതീക്ഷയിലാണ്. ഇവര്‍ക്കും ആദ്യ നാലില്‍ ഒന്നായി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരം സജീവം. 

ശേഷിക്കുന്ന നാലാം സ്ഥാനമാണ് നിര്‍ണായകം. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ഥാനത്തിന് അവകാശം ശക്തമായി ഉന്നയിക്കുന്നു. മുംബൈ, ലഖ്‌നൗ ടീമുകളുടെ ജയത്തോടെ ഇന്നത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടം രാജസ്ഥാന്‍ റോയല്‍സിനു ജയം അനിവാര്യമാക്കുകയാണ്. തോറ്റാല്‍ സഞ്ജുവിനും സംഘത്തിനും പ്രതീക്ഷ കൈവിടേണ്ടി വരും. 

ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി പഞ്ചാബും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. പാഞ്ചാബിന്റെ ജയവും രാജസ്ഥാന് വെല്ലുവിളിയാണ്. ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവരേയും തുണക്കില്ല. ജയിച്ചാല്‍ മാത്രം പ്രതീക്ഷ വയ്ക്കാം. 

നേരിയ ചാന്‍സ് ഇപ്പോഴും അവശേഷിക്കുന്നവരാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. ഇരു ടീമുകളും എട്ടും ഒന്‍പതും സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ പ്രകടനങ്ങളും ഒക്കെ ആശ്രയിച്ചാണ് അവരുടെ നിലനില്‍പ്പ്. ഇരുവരും ഫലത്തില്‍ പുറത്തേക്കുള്ള വഴിയിലാണ്. അത്ഭുതങ്ങള്‍ നടന്നാല്‍ മാത്രം മാറ്റം സംഭവിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT