ഐപിഎല്‍ പുരത്തിന് ഇന്ന് കൊടിയേറും ഐപിഎല്‍
Sports

ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറും; എതിരിടാന്‍ ചെന്നൈയും ബംഗളൂരും, ടോസ് 7.30 ന്

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിന്റെ പതിനേഴാമത്തെ സീസണിന് ഇന്ന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം.

നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോനിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.

ഐപിഎല്ലിന്റെ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീട നേട്ടത്തിലെത്താത്ത ടീമാണ് ആര്‍സിബി. അതുകൊണ്ട് തന്നെ കിരീട വരള്‍ച്ചയെന്ന നാണക്കേടില്‍ കരകയറാനാകും ടീമിന്റെ ശ്രമം.

ചെന്നൈയെ സംബന്ധിച്ച് പുതിയ നായകന് കീഴിലുള്ള ആദ്യ മത്സരമാണ്. ധോനി നായക സ്ഥാനത്ത് നിന്ന് പിന്മാറിയ മത്സരം എന്ന നിലയില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍സിബിയില്‍ വിരാട് കോഹ് ലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍,ദിനേശ് കാര്‍ത്തിക്ക് എന്നിങ്ങനെ പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് നിരയാണുള്ളത്. ചെന്നൈയില്‍ ധോനി, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും. ചെപ്പോക്കില്‍ ഏഴരയ്ക്ക് ടോസ്.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ കാണാം. ലൈവ് സ്ട്രീമിങ് ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ്. എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങ് കൊഴുപ്പിക്കും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്‌താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം

'ഉറുമ്പിന് തീ വില!': 65 രൂപയ്ക്ക് വാങ്ങി 25,000 ന് വില്‍ക്കപ്പെടുന്ന റാണികള്‍; കള്ളക്കടത്തില്‍ ട്രെന്റായി ഉറുമ്പുകള്‍

ഉമര്‍ ഖാലിദിന് അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാം; മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; കര്‍ശന ഉപാധികള്‍

'ലൂസിഫർ പോലെ നേരത്തെ പ്ലാൻ ചെയ്ത് വച്ചിരിക്കുന്ന ഒന്നല്ല ദൃശ്യം; അത് ഓർ​ഗാനിക് ആയി സംഭവിക്കുന്ന ഫ്രാഞ്ചൈസിയാണ്'

ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കെല്ലാം കടുത്ത ശിക്ഷ; വമ്പൻ തോൽവിക്ക് പിന്നാലെ അടുത്ത അടി

SCROLL FOR NEXT