സൂര്യകുമാര്‍ യാദവ്, റിക്കില്‍ടണ്‍  ഫെയ്‌സ്ബുക്ക്
Sports

തകര്‍ത്തടിച്ച് റിക്കില്‍ടണും സൂര്യകുമാറും; ലഖ്‌നൗവിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് മുംബൈ നേടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് മുംബൈ നേടിയത്. 32 പന്തില്‍ 58 റണ്‍സ് നേടിയ റിക്കില്‍ട്ടണാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 28 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ 2 പന്തില്‍ 12 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നീട് വില്‍ ജാക്‌സും(21 പന്തില്‍ 29) റിക്കില്‍ട്ടണും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 88 റണ്‍സില്‍ നില്‍ക്കെയാണ് റിക്കില്‍ടണ്‍ പുറത്താകുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ഇന്നിങ്‌സ് കാഴചവെച്ചു. ഇതിനിടെ വില്‍ ജാക്‌സിനെ പുറത്താക്കി പ്രിന്‍സ് യാദവ് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. ശേഷം ക്രീസിലെത്തിയ തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യയും രണ്ടക്കം കാണാതെ പുറത്തായി.

അവസാന ഓവറുകളില്‍ നമാന്‍ ദിര്‍(11 പന്തില്‍ 25), കോര്‍ബിന്‍ ബോഷ്(10 പന്തില്‍ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ ഇരുന്നൂറ് കടത്തിയത്. ലഖ്‌നൗവിന് വേണ്ടി മായങ്ക് യാദവും ആവേഷ് ധാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. പ്രിന്‍സ് ജാദവ്, ദിഗ്‌വേഷന്‍ സിങ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT