Paul Stirling x
Sports

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍; രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി പോള്‍ സ്റ്റിര്‍ലിങ്

യുഎഇക്കെതിരായ പോരാട്ടത്തിനിറങ്ങിയാണ് അയര്‍ലന്‍ഡ് നായകന്‍ നേട്ടത്തിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് സ്റ്റിര്‍ലിങ് മറികടന്നത്. യുഎഇക്കെതിരായ പോരാട്ടത്തിനു ഇറങ്ങിയതോടെയാണ് സ്റ്റിര്‍ലിങ് രോഹിതിനെ പിന്തള്ളി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

159 മത്സരങ്ങളാണ് രോഹിത് കരിയറില്‍ കളിച്ചത്. 2024ല്‍ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടത്തിനു പിന്നാലെ താരം ടി20യില്‍ നിന്നു വിരമിച്ചിരുന്നു. റെക്കോര്‍ഡില്‍ രോഹിതിനൊപ്പം നിന്ന സ്റ്റിര്‍ലിങ് യുഎഇക്കെതിരെ കരിയറിലെ 160ാം മത്സരത്തിനിറങ്ങിയാണ് റെക്കോര്‍ഡിട്ടത്.

2009ല്‍ പാകിസ്ഥാനെതിരെയാണ് സ്റ്റിര്‍ലിങ് ടി20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. കുട്ടിക്രിക്കറ്റില്‍ അയര്‍ലന്‍ഡിന്റെ ശ്രദ്ധേയ മുഖവും സ്റ്റിര്‍ലിങാണ്. ആക്രമണാത്മക ബാറ്റിങും സ്ഥിരതയും മുഖമുദ്രയാക്കിയ സ്റ്റിര്‍ലിങ് അയര്‍ലന്‍ഡിന്റെ ഈ ഫോര്‍മാറ്റിലെ ശ്രദ്ധേയ വിജയങ്ങളുടെയെല്ലാം അമരക്കാരന്‍ കൂടിയാണ്.

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരില്‍ നാലാം സ്ഥാനത്തും സ്റ്റിര്‍ലിങ് ഉണ്ട്. ടി20 ഫോര്‍മാറ്റില്‍ 3,874 റണ്‍സാണ് അയര്‍ലന്‍ഡ് നായകന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറികളുമുണ്ട്. ബാബര്‍ അസം, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുമുള്ളത്.

ലോകമെങ്ങുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും സ്റ്റിര്‍ലിങ് പതിവ് മുഖമാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ഐഎല്‍ടി20, എസ്എ20, ദി ഹണ്ട്രഡ്, ദുബൈ ടി20 അടക്കമുള്ള പോരാട്ടങ്ങളില്‍ സ്റ്റിര്‍ലിങ് കളിക്കുന്നുണ്ട്.

Ireland captain Paul Stirling became the most capped player in men's T20I history. surpassing former India skipper Rohit Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി, സിപിഎം നോതാക്കള്‍ക്ക് നോട്ടീസ്

'ആ മുഖം കണ്ടാല്‍ അറിയാം ഉള്ളിലെ വേദന, ഇങ്ങനെ വേട്ടയാടരുത്'; പൊട്ടിക്കരഞ്ഞ രഹ്നയെ വളഞ്ഞ് യൂട്യൂബേഴ്‌സ്; വിമര്‍ശനം

രമ്യ ഹരിദാസിന് ദേശീയ തലത്തില്‍ പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

'ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണം'

SCROLL FOR NEXT