നിക്കോളാസ് പുരാന്‍-Nicholas Pooran x
Sports

നിക്കോളാസ് പുരാന്‍ ഹിന്ദുവാണോ? താരത്തിന് ഇന്ത്യന്‍ വേരുകളുണ്ടോ, വിരമിക്കലിനിടെ ചര്‍ച്ചയായത്

മൈതാനത്തെ തകര്‍പ്പന്‍ ബാറ്റിങ്ങികൊണ്ട് ആരാധക ശ്രദ്ധപിടിച്ചു പറ്റിയെങ്കിലും താരത്തിന്റെ വിരമിക്കലില്‍ ചര്‍ച്ചയാകുന്നത് പുരാന്റെ മതത്തെ കുറിച്ചും വംശപരമ്പരയെ കുറിച്ചുമാണ്.

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം നിക്കോളാസ് പുരാന്‍(Nicholas Pooran) 29ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. മൈതാനത്തെ തകര്‍പ്പന്‍ ബാറ്റിങ്ങുകൊണ്ട് ആരാധക ശ്രദ്ധപിടിച്ചു പറ്റിയെങ്കിലും താരത്തിന്റെ വിരമിക്കലില്‍ ചര്‍ച്ചയാകുന്നത് പുരാന്റെ മതത്തെ കുറിച്ചും വംശപരമ്പരയെ കുറിച്ചുമാണ്. താരത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

സോഷ്യല്‍ മീഡിയയും ആരാധക ഗ്രൂപ്പുകളും പുരാന് ഇന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലാണ് പ്രചരിക്കുന്നത്. താരത്തിന്റെ മാതാപിതാക്കള്‍ ഭോജ്പുരി സംസാരിക്കുന്നുവെന്നും പൂര്‍വീകര്‍ ക്രിയോളില്‍ സംസാരിച്ചിരുന്നുവെന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ഉണ്ടായത്. ഇന്ത്യന്‍ ഉള്‍പ്പെടെ ഒന്നിലധികം സംസ്‌കാരങ്ങളുടെ സ്വാധീനമുള്ള ഭാഷയാണ് ക്രിയോള്‍.

എന്നാല്‍ തന്റെ പൂര്‍വ്വികര്‍ ബീഹാറില്‍ നിന്നുള്ളവരാണോ എന്നതില്‍ അറിവില്ലെന്നാണ് നിക്കോളാസ് പുരാന്‍ പ്രതികരിച്ചത്. എന്നാല്‍ ഉത്തരം പൂര്‍ണമല്ലാത്തതിനാല്‍ താരത്തിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് അവസാനിച്ചിട്ടില്ല.

ഇന്ത്യന്‍ വംശപരമ്പരയുമായുള്ള ബന്ധത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോള്‍ താരം ഹിന്ദു മതവിശ്വാസിയണോയെന്ന സംശയവും ചിലര്‍ക്കിടയിലുണ്ട്. എന്നാല്‍ താന്‍ ക്രിസ്തു മതത്തില്‍പ്പെട്ടയാളാണെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. 1995 ഒക്ടോബര്‍ 2 ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ജനിച്ച പുരാന്‍ 2016ലാണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 61 ഏകദിനങ്ങളിലും 106 ടി20 മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഒരു ഏഷ്യന്‍ താരത്തിനുമില്ലാത്ത നേട്ടം; ബുംറയെ കാത്ത് അപൂര്‍വ റെക്കോര്‍ഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT