Ishan Keeping Ahead of Sanju Was a Team Decision, Says Suryakumar Yadav Special arrangement
Sports

ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായതിൽ സംശയം വേണ്ട; സഞ്ജുവിന്റെ അവസരം കളഞ്ഞതല്ല, ടീമിന്റെ പ്ലാൻ ഇങ്ങനെ

ടി20 ലോകകപ്പിലെ സഞ്ജുവിന്റെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സൂര്യകുമാർ യാദവിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജു സാംസൺ പരാജമായി മാറിയതോടെ താരത്തിന്റെ മുന്നോട്ടുള്ള ഭാവി ആശങ്കയിലായി. ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെച്ച താരത്തിന് വിക്കറ്റ് കീപ്പർ സ്ഥാനവും കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെട്ടിരുന്നു.

ഇതോടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിനു നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഇഷാൻ കിഷൻ കീപ്പർ ​ഗ്ലൗ അണിഞ്ഞതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് പറയുന്നത്.

“പരമ്പരയുടെ തുടക്കത്തിൽ തന്നെ തിലക് വർമ്മ ടീമിലുണ്ടായിരുന്നില്ല. പക്ഷെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ടീമിലുണ്ടായിരുന്നു. അത് കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു,” സൂര്യകുമാർ പറഞ്ഞു. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സൂര്യകുമാർ യാദവിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

ഇഷാൻ കിഷൻ ചെറിയ പരിക്ക് കാരണം നാലാം മത്സരം വിട്ടുനിന്നതോടെയാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. പരിക്ക് മാറി താരം തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ റോളിൽ ഇഷാനെ ടീം നിയോഗിക്കുക ആയിരുന്നു എന്നും ക്യാപ്റ്റൻ വ്യക്തമാക്കി.

അതേ സമയം മികച്ച പ്രകടനം പുറത്തെടുക്കാൻ ഇഷാൻ കിഷനും കഴിഞ്ഞിരുന്നില്ല. അക്സർ പട്ടേലിന്റെ ഓവറുകളിൽ രണ്ട് തവണ സ്റ്റമ്പിങ്ങിലൂടെ ബാറ്റർമാരെ പുറത്താക്കാനുള്ള അവസരം താരം നഷ്ടപ്പെടുത്തിയിരുന്നു.

Sports news: Wicketkeeping Was Pre-Planned Between Sanju and Ishan in NZ T20Is, Says Suryakumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT