Ishan Kishan pti
Sports

'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!

ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചെന്നൈ: ദുലീപ് ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് സോണിനെതിരെ ഡബിള്‍ സെഞ്ച്വറിയടിച്ച് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. 270 പന്തുകള്‍ നേരിട്ട് 26 ഫോറും 2 സിക്‌സും സഹിതം ഇഷാന്‍ 203 റണ്‍സില്‍ എത്തിയാണ് ഇരട്ട സെഞ്ച്വറി നേടിയത്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഈസ്റ്റ് സോണ്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 567 റണ്‍സെന്ന നിലയില്‍. ഇഷാനൊപ്പം (215) അനുകുല്‍ റോയ് ആണ് (31) ക്രീസില്‍.

നേരത്തെ കുമാര്‍ കുശാഗ്രയും ഈസ്റ്റ് സോണിനായി സെഞ്ച്വറി നേടിയിരുന്നു. ശതകം നേടിയതിനു പിന്നാലെ താരം പുറത്തായി. 132 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം കുശാഗ്ര 101 റണ്‍സെടുത്തു മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഇഷാന്‍- കുമാര്‍ കുശാഗ്ര സഖ്യം 230 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

നേരത്തെ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഈസ്റ്റ് സോണ്‍ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 15കാരന്‍ വണ്ടര്‍ കിഡ് ഓപ്പണര്‍ വൈഭവ് സൂര്യവംശി 44 റണ്‍സെടുത്തും മടങ്ങി.

സൗത്ത് സോണിനായി ത്രിപുരന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ 2 വീതം വിക്കറ്റുകള്ഡട വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ റണ്ണൗട്ടായാണ് മടങ്ങിയത്.

Ishan Kishan Hits Double Ton, Duleep Trophy Final East Zone vs South Zone updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; പൊലീസിന്റെ പണി ചെയ്യാന്‍ എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ