ഇഷാന്‍ കിഷന്‍/ഫോട്ടോ: ട്വിറ്റർ 
Sports

അന്ന് പന്തിന് പകരം നോക്കിവെച്ചത് ഇഷാന്‍ കിഷനെ; സിംബാബ്‌വെ പരമ്പരയില്‍ തഴയപ്പെട്ട് ആറ് താരങ്ങള്‍

വാഹനാപകടത്തെ തുടര്‍ന്ന് ഋഷഭ് പന്തിന്റെ മടങ്ങിവരവില്‍ ആശങ്കയുണ്ടാക്കിയപ്പോള്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ചോയ്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ശേഷം ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യന്‍ ടീം സിംബാബ്‌വെ പരമ്പരയ്‌ക്കെത്തുമ്പോള്‍ ഐപിഎല്ലില്‍ മികച്ച പ്രകനങ്ങള്‍ കാഴ്ചവെച്ച പല താരങ്ങളെയും തഴഞ്ഞു. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ സിംബാബ്‌വെ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ 2 മത്സരങ്ങള്‍ക്ക് ശേഷമാകും ഇവര്‍ ടീമിനൊപ്പം ചേരുക. ഇവര്‍ക്കു പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനാപകടത്തെ തുടര്‍ന്ന് ഋഷഭ് പന്തിന്റെ മടങ്ങിവരവില്‍ ആശങ്കയുണ്ടാക്കിയപ്പോള്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ചോയ്‌സ്. ലോകകപ്പിന് പുറമെ സിംബാബ്‌വെ പര്യടനത്തിലും താരത്തിന് അവസരം നല്‍കിയില്ല. സിംബാബ്‌വെക്കെതിരായ മത്സരങ്ങളില്‍ ജിതേഷ് ശര്‍മയെയാണ് പരിഗണന ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഷാനെ കൂടാതെ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്തയുടെ നായകന്‍ ശ്രേയസ് അയ്യര്‍, ഐപിഎല്ലിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ വരുണ്‍ ചക്രവര്‍ത്തി. എന്നിവരെയും തഴഞ്ഞു.

പേസ് ബൗളിങ് താരങ്ങളായ മായങ്ക് യാദവ്, ഉമ്രാന്‍ മാലിക് എന്നിരെയും സിംബാബ്‌വെക്കെതിരെയുള്ള മത്സരങ്ങളില്‍ പരിഗണിച്ചില്ല. ലക്‌നൗവിന്റെ സൂപ്പര്‍ പേസറായ മായങ്ക് യാദവ് നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്.ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ കളിച്ച ഉമ്രാന്‍ മാലിക്കിനെയും ടീം പിന്നീട് തിരിച്ച് വിളിച്ചില്ല.

ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് എടുത്ത ബംഗളൂരു താരം യഷ് ദയാലും അവസരം നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റെടുത്ത രാജസ്ഥാന്‍ താരം സന്ദീപ് ശര്‍മയാണ് അവസരം നിഷേധിക്കപ്പെട്ട മറ്റൊരു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

പച്ചക്കറി ചുമ്മാ വേവിച്ചാൽ മാത്രം പോരാ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

SCROLL FOR NEXT