Ishan Kishan Laughs Off Zeeshan Ansari’s Fiery Send-Off in SRH Practice Match Special arrangement
Sports

'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ )

സംഭവത്തിന് പിന്നാലെ ടീമിലെ താരങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ പരിശീലന മത്സരത്തിനിടെ താരങ്ങൾ തമ്മിൽ വാക്കേറ്റം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷനും യുവ ലെഗ് സ്പിന്നർ അൻസാരിയും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ടീമിലെ താരങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

പരിശീലന മത്സരത്തിൽ അൻസാരിയുടെ ഓവറിൽ രണ്ട് സിക്‌സറും രണ്ട് ഫോറും അടിച്ച് ഇഷാൻ കിഷൻ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തത്. എന്നാൽ അൻസാരി എറിഞ്ഞ അഞ്ചാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് നീട്ടിയടിക്കാൻ ഇഷാൻ ശ്രമം നടത്തിയിരുന്നു.

എന്നാൽ കൃത്യമായി കണക്റ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ ആ ബൗൾ ക്യാച്ച് ആയി മാറി. ഇതിൽ നിരാശനായ ഇഷാൻ ക്രീസിൽ തന്നെ നിന്നു. ഈ സമയത്താണ് അൻസാരി ഇഷാനോട് ദേഷ്യപ്പെടുകയും പുറത്തേക്ക് പോകൂ എന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തു.

എന്നാൽ അൻസാരിയുടെ ഈ പെരുമാറ്റത്തെ ചിരിയോടെയാണ് ഇഷാൻ നേരിട്ടത്. തുടർന്ന് താരം മൈതാനം വിടുകയും ചെയ്തു. ക്ലബ്ബിലെ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് ടീമിനെ സംബന്ധിച്ച് അത്ര നല്ലതാണെന്നാണ് ആരാധകരും പറയുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ നിർണായക പങ്കുവഹിച്ച താരമാണ് ഇഷാൻ കിഷൻ.

ലോകകപ്പ് ടൂർണമെന്റിലെ 9 മത്സരങ്ങളിൽ നിന്ന് താരം 317 റൺസ് നേടിയിരുന്നു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന താരമാണ് ഇഷാൻ. ടി20 ലോകകപ്പിലെ ഫോം താരം തുടർന്നാൽ ടീമിന് മികച്ച സ്കോർ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Ishan Kishan Laughs Off Zeeshan Ansari’s Fiery Send-Off in SRH Practice Match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

SCROLL FOR NEXT