Antonio Habas x
Sports

'വിശ്വാസം പോയി, ഇനി നിന്നിട്ട് കാര്യമില്ല'; ഇന്റര്‍ കാശി കോച്ച് അന്റോണിയോ ഹബാസ് ടീമിന്റെ പടിയിറങ്ങി

സീസണില്‍ 2 മത്സരം കൂടി ബാക്കി നില്‍ക്കെയാണ് രാജി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐസ്എല്‍ ടീം ഇന്റര്‍ കാശിയുടെ പരിശീലക സ്ഥാനത്തു നിന്നു അന്റോണിയോ ഹബാസ് പടിയിറങ്ങി. സീസണില്‍ ടീമിനു കാര്യമായ നേട്ടങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് അദ്ദേഹം സ്വയം പരിശീലക സ്ഥാനം ഒഴിഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടീമുമായി വേര്‍പിരിയുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

ആ അധ്യായം അവസാനിച്ചു. ദൗത്യം പൂര്‍ത്തിയാക്കി. വാഗ്ദാനങ്ങള്‍ പലിക്കുന്നതിലൂടെയാണ് വിശ്വാസം കെട്ടിപ്പടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആ വാഗ്ദാനങ്ങളൊന്നും നിറവേറ്റപ്പെടാതെ വരുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു- എന്ന കുറിപ്പ് പോസ്റ്റ് ചെയ്താണ് പരിശീലകന്റെ പടിയിറക്കം.

ഐ ലീഗില്‍ കളിച്ചിരുന്ന ഇന്റര്‍ കാശിയെ കന്നി കിരീടത്തിലേക്ക് നയിച്ച് ഈ സീസണില്‍ ഐഎസ്എല്ലിലേക്ക് എത്തിക്കാന്‍ ഹെബാസിനു സാധിച്ചിരുന്നു. എന്നാല്‍ ഐഎസ്എല്ലില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ടീമിനു സീസണില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണുള്ളത്. ടീം പത്താം സ്ഥാനത്താണുള്ളത്. സീസണില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം നില്‍ക്കെയാണ് പരിശീലകന്റെ അപ്രതീക്ഷിത പടിയിറക്കം.

ഐഎസ്എല്ലിന്റെ തുടക്കം മുതലുള്ള പരിശീലകനാണ് ഹബാസ്. 2014ല്‍ എടികെ മോഹന്‍ ബഗാനെ പ്രഥമ കിരീടത്തിലേക്ക് നയിച്ച ഹബാസ് 2019-20 സീസണിലും ടീമിനൊപ്പം നേട്ടം ആവര്‍ത്തിച്ചു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരിലേക്ക് എടികെ മാറിയപ്പോഴും അദ്ദേഹം പരിശീലകനായി എത്തി ടീമിനു 2023-24 സീസണിലും കിരീടം സമ്മാനിച്ചു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ പരിശീലകനും ഹബാസാണ്. പിന്നാലെയാണ് ഇന്റര്‍ കാശിയെ ഐ ലീഗ് നേട്ടത്തിലേക്കും നയിച്ചത്.

ISL 2026: Antonio Habas has left Inter Kashi with immediate effect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴരപ്പൊന്നാന'യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

KEAM ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

മഴ മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'ശിവലിം​ഗത്തിന് പകരം പ്രഭാസ് ബാം ചുമക്കുന്ന പോസ്റ്റർ; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് 'ബാഹുബലി'യെ വിശേഷിപ്പിച്ചത്'

'ഭര്‍ത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു'; ആറ്റുകാലില്‍ 27കാരി ജീവനൊടുക്കിയ നിലയില്‍, അന്വേഷണം