ഫോട്ടോ: ട്വിറ്റർ 
Sports

ഐഎസ്എൽ ഫൈനൽ മാർച്ച് 18ന്; പ്ലേ ഓഫ് മത്സരങ്ങൾ അടിമുടി മാറും

പ്ലേ ഓഫ് മത്സരങ്ങളിൽ ഇത്തവണ മാറ്റമുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിലെത്താം എന്നതാണ് ഇത്തവണത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിന്റെ നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് 18നാണ് ഐഎസ്എൽ ഫൈനൽ. മാർച്ച് മൂന്നിനാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ടാം പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 12 നും 13 നും നടക്കും. മാര്‍ച്ച് 18 ന് നടക്കുന്ന ഫൈനലിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്ലേ ഓഫ് മത്സരങ്ങളിൽ ഇത്തവണ മാറ്റമുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിലെത്താം എന്നതാണ് ഇത്തവണത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് കളിച്ച് സെമി ഫൈനലിലേക്ക് മുന്നേറാം. ലീഗ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും.

ആദ്യ നോക്കൗട്ട് മത്സരം മാര്‍ച്ച് മൂന്നിന് നടക്കും. ഈ മത്സരത്തില്‍ നാലാം സ്ഥാനക്കാരായ ടീം അഞ്ചാം സ്ഥാനക്കാരെ നേരിടും. തൊട്ടടുത്ത ദിവസം മൂന്നാം സ്ഥാനക്കാര്‍ ആറാം സ്ഥാനക്കാരെ നേരിടും. ഈ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് സെമിയില്‍ കയറാം.

രണ്ട് പാദങ്ങളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ സെമിയില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ആദ്യ നോക്കൗട്ടിലെ വിജയിയെ നേരിടും. മാര്‍ച്ച് ഏഴിനാണ് മത്സരം. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന രണ്ടാം സെമിയില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ രണ്ടാം നോക്കൗട്ടിലെ വിജയികളെ നേരിടും. 

ആദ്യ പാദ മത്സരം ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കും. രണ്ടാം പാദ മത്സരം നോക്കൗട്ട് ടീമുകളുടെ ഹോം ഗ്രൗണ്ടില്‍ നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT