ബം​ഗളൂരു, ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ എക്സ്
Sports

കാണാം ദക്ഷിണേന്ത്യന്‍ നാട്ടങ്കം; 200ാം പോരാട്ടത്തിന് ബ്ലാസ്‌റ്റേഴ്‌സ്, എതിരാളി ഛേത്രിയുടെ ബംഗളൂരു

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം വൈകീട്ട് 7.30ന്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐഎസ്എല്ലില്‍ 200ാം മത്സരത്തിനൊരുങ്ങു കേരള ബ്ലാസ്റ്റേഴ്‌സ്. എതിരാളികള്‍ കരുത്തരായ ബംഗളൂരു എഫ്‌സി. ഇന്ന് ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് താ പാറും പോരാട്ടം. ഐഎസ്എല്ലില്‍ ഒരു ശ്രദ്ധേയ നാഴികക്കല്ല് താണ്ടാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ലീഗില്‍ ടീമിന്റെ 200ാം പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട് നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 200ാം പോരാട്ടം അവിശ്വസനീയമാക്കാനുള്ള ഒരുക്കത്തിലാണ്. ജയത്തോടെ ആത്മവിശ്വാസം തിരിച്ചു പിടിക്കാമെന്ന മോഹവും കൊമ്പന്‍മാര്‍ക്കുണ്ട്.

സീസണില്‍ കത്തുന്ന ഫോമില്‍ നില്‍ക്കുകയാണ് ബംഗളൂരു എഫ്‌സി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അവരുള്ളത്. ബ്ലാസ്റ്റേഴ്‌സ് 3 ജയങ്ങളുമായി പത്താം സ്ഥാനത്ത് നില്‍ക്കുന്നു. സീസണില്‍ ഹോം പോരാട്ടങ്ങളില്‍ ബംഗളൂരു ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെതിരെ മികച്ച റെക്കോര്‍ഡാണ് ബംഗളൂരുവിനുള്ളത്. വിവിധ പോരാട്ടങ്ങളിലായി 18തവണ ഏറ്റുമുട്ടിയപ്പോള്‍ 10 ജയങ്ങള്‍ ബംഗളൂരുവിനുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് 4 വിജയങ്ങളാണ് ബ്ലൂസിനെതിരെ നേടിയത്. 4 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. നായകന്‍ സുനില്‍ ഛേത്രിയും ബ്ലാസ്റ്റേഴ്‌സിനെതിരെ മിന്നും പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 7 ഗോളുകള്‍ ഇതുവരെ ഛേത്രി ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സീസണില്‍ കൊച്ചിയില്‍ വച്ച് ബ്ലാസ്റ്റേഴ്‌സിനെ ബംഗളൂരു വീഴ്ത്തുകയും ചെയ്തിരുന്നു.

ലീഗിലെ ഏറ്റവും മികച്ച പോരാട്ടമാണ് വരാനിരിക്കുന്നതെന്നു ഛേത്രി വ്യക്തമാക്കി. കൊച്ചിയിലായാലും ബംഗളൂരുവിലായാലും ബംഗളൂരു- ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം ആവേശകരമാണെന്നും ഛേത്രി. ടീമിന്റെ പ്രതിരോധം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മികേല്‍ സ്റ്റാറെ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT