ഐഎസ്എല്‍  
Sports

'ഇങ്ങനെയെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല'; ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍, ആശങ്കയറിയിച്ച് ക്ലബ്ബുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, ഭാവിയില്‍ വ്യക്തത ലഭിച്ചില്ലെങ്കില്‍ ലീഗിനൊപ്പം തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കി.ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവന്‍ ക്ലബ്ബുകളും ചേര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) സംയുക്ത പ്രസ്താവന അയച്ചു.

കേരള ബ്ലാസ്റ്റേഴ്സ് മുമ്പ് തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ ഈ വിധത്തില്‍ പോയാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സംയുക്ത പ്രസ്താവ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബ്ബുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം, ഭാവിയെന്തന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍, ഓപ്പറേഷണലും സാമ്പത്തികവുമായ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് സംയുക്ത പ്രസ്താവനയിറക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ക്ലബ്ബുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സീസണില്‍ 14 ക്ലബ്ബുകള്‍ക്ക് വെറും 13 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഈ അസ്വാഭാവികമായ ലീഗ് ഘടന വലിയ സാമ്പത്തിക നഷ്ടവും നിരാശയുമാണ് സമ്മാനിച്ചതെന്ന് ക്ലബ്ബുകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി വന്‍തോതില്‍ പണം നിക്ഷേപിക്കുന്ന തങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു സുതാര്യതയും ലഭിക്കുന്നില്ലെന്നാണ് ക്ലബ്ബുകളുടെ പ്രധാന പരാതി. ലീഗിന്റെ വാണിജ്യപരമായ വരുമാനത്തിലും ഘടനയിലും കൃത്യതയില്ലാത്തത് ക്ലബ്ബുകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഫുട്‌ബോളിനെ ജനപ്രിയമാക്കാന്‍ നിക്ഷേപം നടത്തുന്നവരെ എഐഎഫ്എഫ് അവഗണിക്കുകയാണെന്നും ക്ലബുകള്‍ കുറ്റപ്പെടുത്തി.

സാമ്പത്തിക സ്ഥിരതയുള്ള ലീഗാണ് ഫുട്ബോളിന്റെ ഭാവിയെന്നും എഐഎഫ്എഫിന് മുന്നില്‍ ഒരു ബദല്‍ പ്ലാന്‍ വച്ചിട്ടുണ്ടെന്നും ക്ലബ്ബുകള്‍ വ്യക്തമാക്കി.

ISL on verge of closure, clubs express concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം