ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തില്‍ ട്വിറ്റര്‍
Sports

ജയിച്ചാല്‍ സെമി; ബ്ലാസ്‌റ്റേഴ്‌സിനു നിര്‍ണായകം; ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം

പരിക്കു മാറി അഡ്രിയാന്‍ ലൂണ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫ് പേരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സ് ആതിഥേയരായ ഒഡിഷ എഫ്‌സിയുമായി ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് കിക്കോഫ്. ഒറ്റ പാദം മാത്രമാണ് പ്ലേ ഓഫ്. ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. സെമിയില്‍ മോഹന്‍ ബഗാനാണ് ഈ മത്സരത്തിലെ ജേതാക്കളെ കാത്തിരിക്കുന്ന എതിരാളികള്‍.

തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ ലീഗ് പോരാട്ടം ജയത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കു മാറി അഡ്രിയാന്‍ ലൂണ ടീമിലേക്ക് മടങ്ങിയെത്തുന്നത് കൊമ്പന്‍മാര്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ഇറങ്ങുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫിറ്റ്‌നസ് സംബന്ധിച്ചു സംശയങ്ങള്‍ നില്‍ക്കുന്നതായി പരിശീലകന്‍ വുകോമനോവിച് വ്യക്തമാക്കിയിരുന്നു. നിര്‍ണായക പോരില്‍ താരം ഇറങ്ങുമെന്നു തന്നെ ആരാധകര്‍ കരുതുന്നു. അസുഖത്തെ തുടര്‍ന്നു പ്രബീര്‍ ദാസും സസ്‌പെന്‍ഷന്‍ കിട്ടിയ നവോച സിങും ഇന്ന് കളിക്കില്ല.

ഒഡിഷയുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു മികച്ച റെക്കോര്‍ഡല്ല. വിജയം മാത്രം ലക്ഷ്യമിട്ട് എല്ലാം നല്‍കി കളി പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വുകോമനോവിച്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT