വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഗ്രൗണ്ടില്‍ തൊട്ടടുത്ത് പാമ്പ്! ഫീല്‍ഡിങിനിടെ ഞെട്ടി ശ്രീലങ്കന്‍ താരം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ബി ലൗവ് കാന്‍ഡിയും ജാഫ്‌ന കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ക്രിക്കറ്റ് മൈതാനത്ത് നായയും പക്ഷികളുമൊക്കെ വരുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ വിരുന്നെത്തിയ അതിഥിയെ കണ്ട് ആരാധകര്‍ ഞെട്ടി. പമ്പാണ് ഗ്രൗണ്ടിലൂടെ കളിക്കിടെ ഇഴഞ്ഞെത്തിയത്. 

ബി ലൗവ് കാന്‍ഡിയും ജാഫ്‌ന കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. ഇതൊന്നുമറിയാതെ ഫീല്‍ഡിങിനു നില്‍ക്കുകയും അല്‍പ്പ സമയത്തിനുള്ളില്‍ പാമ്പിനെ കണ്ട് ഞെട്ടുകയും ചെയ്ത ബി ലൗവ് കാന്‍ഡി താരം ഇസുരു ഉദാനയുടെ വീഡിയോ അതിനിടെ പുറത്തു വന്നു. സംഭവം വൈറലായി മാറി. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ജാഫ്‌നയുടെ പോരാട്ടം ആറ് വിക്കറ്റിനു 170ല്‍ അവസാനിച്ചു. 

ജാഫ്‌നയുടെ ചെയ്‌സിങ് നടക്കുന്നതിനിടെയാണ് പാമ്പ് എത്തിയത്. തൊട്ടരികില്‍ കൂടി പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് അറിയാതെ ഫീല്‍ഡില്‍ നില്‍ക്കുകയായിരുന്നു ഉദാന. അതിനിടെ പെട്ടെന്ന് താരം പാമ്പിനെ കാണുന്നതും ഞെട്ടുന്നതുമാണ് വീഡിയോ. മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം കൂടിയാണ് ഉദാന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

SCROLL FOR NEXT