വില്‍ പുകോവ്‌സ്‌കി/ഫയല്‍ ചിത്രം 
Sports

പ്ലേസ്റ്റേഷന്‍ ഗെയിം പോലെ തോന്നി; ബൂമ്രയെ നേരിട്ട നിമിഷത്തെ കുറിച്ച് വില്‍ പുകോവ്‌സ്‌കി

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്‌സ്‌കി

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്‌സ്‌കി. 2011ലെ രാജ്യാന്തര ക്രിക്കറ്റ് പോലെയോ, പ്ലേസ്റ്റേഷന്‍ പോലെയോ തോന്നിയതായാണ് വില്‍ പുകോവ്‌സ്‌കി പറയുന്നത്. 

ആ സമയം ഷെയ്ന്‍ വാട്‌സനെയായിരുന്നു എനിക്ക് ഇഷ്ടം. ഷെയ്ന്‍ വാട്‌സന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഈ അന്തരീക്ഷമായിരിക്കും. ബാറ്റ്‌സ്മാന് മുകളില്‍ സ്‌പൈഡര്‍ ക്യാം വരുന്നത് എനിക്ക് ഇഷ്ടമാണ്, പുകോവ്‌സ്‌കി പറയുന്നു. 

ഇപ്പോഴും പ്ലേസ്റ്റേഷന്‍ ഗെയിം കളിക്കുമ്പോള്‍ ആഷസ് ക്രിക്കറ്റില്‍ ഏത് വര്‍ഷമാണെങ്കിലും വാട്‌സന്റെ 100 ഉണ്ടാവും. സ്‌കൂളില്‍ പോകാതെ ഞാന്‍ അന്ന് കളി കണ്ട ഒരു ദിവസമാണ് അത്. അതുകൊണ്ട് എനിക്കതെല്ലാം നല്ല ഓര്‍മയുണ്ട്. ഷെയ്ന്‍ വാട്‌സനായി നിന്ന് ഇംഗ്ലണ്ടിനെ പ്ലേസ്റ്റേഷനില്‍ നേരിട്ടപ്പോഴുള്ളത് പോലെ അനുഭവമായിരുന്നു എനിക്ക് എതിരെ ബൂമ്ര ബൗള്‍ ചെയ്യാന്‍ എത്തിയപ്പോള്‍...പുകോവ്‌സ്‌കി പറഞ്ഞു. 

കരിയറിലെ തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ പുകോവ്‌സ്‌കി മികവ് കാണിച്ചിരുന്നു. ഇന്ത്യക്കെതിരെ 110 പന്തുകള്‍ നേരിട്ട പുകോവ്‌സ്‌കി 62 റണ്‍സ് ആണ് നേടിയത്. 97 പന്തില്‍ നിന്ന് അവിടെ തന്റെ കരിയറിലെ ആദ്യ അര്‍ധ ശതകം നേടിയ പുകോവ്‌സ്‌കി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയാണ് മടങ്ങിയത്. 53.41 ആണ് പുകോവ്‌സ്‌കിയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT