Italy lose by 73 runs to Scotland on World Cup debut  @ICC
Sports

ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്‌കോട്‌ലൻഡിന് 73 റൺസ് വിജയം

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഇറ്റലിയ്ക്ക് 16.4 ഓവറിൽ 134 റൺസ് നേടാനേ സാധിച്ചുള്ളൂ.

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ചരിത്രത്തിലാദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്‌ യോഗ്യത നേടിയ ഇറ്റലിക്ക് തോൽവിയോടെ തുടക്കം. സ്‌കോട്‌ലൻഡിനോട് 73 റൺസിനാണ് ഇറ്റലി തോറ്റത്. ടോസ് നേടിയ ഇറ്റലി സ്‌കോട്‌ലൻഡിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഇറ്റലിയ്ക്ക് 16.4 ഓവറിൽ 134 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഓപ്പണർ ജോർജ് മുൻസിയും (54 പന്തിൽ 84) മൈക്കൽ ജോൺസും (30 പന്തിൽ 37) ചേർന്ന് മികച്ച തുടക്കമാണ് സ്‌കോട്‌ലൻഡിന് നൽകിയത്. ബ്രാൻഡൻ മക്മുല്ലറും 41റൺസും മൈക്കൽ ലീസ്കും വെറും 5 പന്തിൽ 22 റൺസും നേടിയതോടെ സ്‌കോട്‌ലൻഡിന്റെ സ്കോർ 207 ആയി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇറ്റലിയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ നേടുന്നത് മുമ്പ് ജസ്റ്റിൻ മോസ്കാ പുറത്തായി. 40/3 എന്ന ഘട്ടത്തിൽ നിന്ന് ബെഞ്ചമിൻ മനെന്റിയും ഹാരി മനെന്റിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോട്‌ലൻഡിനായി മൈക്കൽ അലക്സാണ്ടർ ലീസ്ക് 4 വിക്കറ്റ് നേടി.

Italy’s historic World Cup debut ends in defeat as Scotland secure 73-run win at Eden Gardens.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

'സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍'

27 റണ്‍സിനിടെ നഷ്ടം 5 വിക്കറ്റുകള്‍, കഷ്ടപ്പെട്ട് ഒമാൻ 103ൽ എത്തി!

ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ കുടിശിക അനുവദിച്ച് ഉത്തരവിറക്കി

SCROLL FOR NEXT