Ivan Vukomanovic  
Sports

തോക്കെടുത്ത് വെടി പൊട്ടിച്ച് ഇവാൻ ആശാൻ! ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് വിനീത് ശ്രീനിവാസന്റെ 'കരം' പിടിച്ച് സിനിമയിൽ

ഇവാൻ വുകോമനോവിച് അഭിനയിക്കുന്ന മലയാള സിനിമയുടെ ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച് തിരിച്ചെത്തുന്നു. ഇത്തവണ ഫുട്ബോൾ കളത്തിലേക്കല്ല ഇവാൻ ആശാൻ വരുന്നത്. മലയാളി സിനിമയിലേക്കാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കരത്തിലാണ് വുകോമനോവിച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വുകോമനോവിചിന്റെ രം​ഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻമാരിൽ ആരാധകർക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു ഇവാൻ ആശാൻ. ടീമുമായി വേർപിരിഞ്ഞ ശേഷം വുകോമനോവിച് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. ഇടയ്ക്ക് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ മലയാളി സിനിമയിലേക്കുള്ളവരവ്.

നോബിൾ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസൻ സിനിമകളിൽ നിന്നു വ്യത്യസ്തമാകുമെന്ന സൂചനകൾ തരുന്നതാണ് ട്രെയിലർ. വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാ​ഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രം​ഗങ്ങളും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനവും ഒപ്പം നിർമാണത്തിലും വിനീത് പങ്കാളിയാണ്.

പൂജ റിലീസായി ചിത്രം സെപ്റ്റംബർ 25ഓടെ തിയേറ്ററുകളിലെത്തും. ജോമോൻ ടി ജോണാണ് ഛായാ​ഗ്രഹണം. ഷാൻ റഹ്മാനാണ് സം​ഗീതം. എഡിറ്റിങ് രഞ്ജൻ എബ്രഹാം. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘട്ടന രം​ഗങ്ങൾ ഒരുക്കിയത്.

Kerala Blasters' former head coach Ivan Vukomanovic has forayed into Malayalam films. The Serbian, who was a fan favourite of the Blasters' faithful, has appeared in the trailer of 'Karam' directed by Vineeth Sreenivasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

SCROLL FOR NEXT