രവീന്ദ്ര ജഡേജ പിടിഐ
Sports

തോല്‍വി, തിരിച്ചടി; രണ്ടാം ടെസ്റ്റില്‍ ജഡേജ ഇല്ല

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ജഡേജയാണ് ടോപ് സ്‌കോററായത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. പരിക്കേറ്റ സ്പിന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും.

തുടയ്‌ക്കേറ്റ പരിക്കാണ് ജഡേജയ്ക്ക് വിനയായി മാറിയിരിക്കുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള താരത്തിനു ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് അന്തിമ ഇലവനിലേക്ക് എത്തിയേക്കും.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ജഡേജയാണ് ടോപ് സ്‌കോററായത്. താരം 87 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും ജഡേജ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് അന്തിമ ഇലവനിലേക്ക് എത്തിയേക്കും. എങ്കിലും ജഡേജയുടെ ബാറ്റിങ് മികവും ഫീല്‍ഡിങ് മികവും ഇന്ത്യക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT