ചിത്രം: പിടിഐ 
Sports

തലവേദനകളെല്ലാം ധോനിയുടെ ചുമലിലേക്ക് വെക്കുകയാണ് ജഡേജ; ധോനിയാണ് ഇപ്പോഴും ക്യാപ്റ്റന്‍: ഹര്‍ഭജന്‍ സിങ് 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ഇപ്പോഴും എംഎസ് ധോനി തന്നെയെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ഇപ്പോഴും എംഎസ് ധോനി തന്നെയെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ക്യാപ്റ്റന്‍സിയെ ഭാരങ്ങള്‍ രവീന്ദ്ര ജഡേജ ധോനിയുടെ ചുമലില്‍ ഏല്‍പ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് രവീന്ദ്ര ജഡേജ ഫീല്‍ഡ് ചെയ്യുന്നത്. ഔട്ട്ഫീല്‍ഡില്‍ നിന്ന് കളിയെ നിയന്ത്രിക്കാന്‍ ജഡേജയ്ക്ക് കഴിയില്ല. ഫീല്‍ഡ് സെറ്റ് ഉള്‍പ്പെടെയുള്ള തലവേദനകള്‍ ജഡേജ ധോനിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് തോന്നുന്നു. തന്റെ തോളില്‍ നിന്ന് ഭാരങ്ങള്‍ ധോനിയിലേക്ക് വെച്ച് കൊടുക്കുകയാണ്, ഹര്‍ഭജന്‍ സിങ് പറയുന്നു. 

ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജഡേജയെ തെരഞ്ഞെടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ആത്മവിശ്വാസമാണ് ജഡേജയുടെ മുതല്‍ക്കൂട്ട്. ധോനിക്ക് കീഴില്‍ മികച്ച നായകനായി മാറാന്‍ ജഡേജയ്ക്ക് കഴിയും. 

ചെന്നൈയുടെ ബൗളിങ് ദുര്‍ബലമാണ്

സീസണില്‍ ചെന്നൈയുടെ ബൗളിങ് ദുര്‍ബലമാണ്. ബാറ്റിങ്ങിലും ചെന്നൈ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് ജഡേജയ്ക്ക് കുറച്ചു കൂടി സമയം നല്‍കേണ്ടതുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ജഡേജയ്ക്ക് പലതും തെളിയിക്കാനുണ്ടെന്നും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിച്ചു. 

പതിനഞ്ചാം ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ തോറ്റ് കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍. ശനിയാഴ്ച ഹൈദരാബാദിന് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇവിടെ വിജയ വഴിയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെന്നൈയുടെ കാര്യങ്ങള്‍ പരുങ്ങലിലാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT