രാഹുൽ ത്രിപാഠിയെ പുറത്താക്കിയത് ആഘോഷിക്കുന്ന ജഡേജ/ പിടിഐ 
Sports

ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്; നടുവൊടിഞ്ഞ് സൺറൈസേഴ്സ്; ചെന്നൈയ്ക്ക് ജയിക്കാൻ 135 റൺസ്

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സൺറൈസേഴ്സിന് തിരിച്ചടിയായി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്വന്തം തട്ടകത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 134 റൺസിൽ ഒതുക്കി ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎല്ലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺസ് ബോർഡിൽ ചേർത്തത്. ചെന്നൈക്ക് ജയത്തിലേക്ക് വേണ്ടത് 135 റൺസ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സൺറൈസേഴ്സിന് തിരിച്ചടിയായി. 34 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്കോറർ. താരം 26 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമാണ് താരം പറത്തിയത്. 

രാഹുൽ ത്രിപാഠി 21 പന്തിൽ 21 റൺസെടുത്തു. ഹാരി ബ്രൂക് (18), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (12), ഹെൻറിച് ക്ലാസൻ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. 17 റൺസുമായി മാർക്കോ ജെൻസൻ പുറത്താകാതെ നിന്നു. മായങ്ക് അ​ഗർവാൾ രണ്ട് റൺസും വാഷിങ്ടൻ സുന്ദർ ഒൻപത് റൺസുമായി മടങ്ങി. 

നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ മികച്ച ബൗളിങാണ് എസ്ആർഎചിന്റെ നടുവൊടിച്ചത്. ആകാശ് സിങ്, മഹീഷ് തീക്ഷണ, മതീഷ പതിരന എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT